താൽക്കാലിക തസ്തികകൾക്ക് തുടർച്ചാനുമതി ലഭ്യമാക്കുക, പൊതു സ്ഥലം മാറ്റത്തിലെ അപാകതകൾ പരിഹരിക്കുക, അശാസ്ത്രീയമായ വർക്കിംഗ് അറേഞ്ച് മെൻ്റ് നിർത്തലാക്കുക, വില്ലേജുകളിലെ സ്റ്റാഫ് പാറ്റേൺ പുതുക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് കേരള എൻ.ജി.ഒ യൂണിയൻ പാലക്കാട് കളക്ട്രേറ്റിന് മുന്നിൽ പ്രകടനം നടത്തി. പ്രകടനം NGO യൂണിയൻ ജില്ലാ സെക്രട്ടറി സ. കെ സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. യൂണിയൻ സിവിൽ സറ്റേഷൻ ഏരിയ ഏരിയ പ്രസിഡൻ്റ് സ. പി കെ രാമദാസ് അധ്യക്ഷത വഹിച്ചു. യൂണിയൻ ജില്ലാ വൈസ് പ്രസിഡൻ്റ് സ. വി ഉണ്ണികൃഷ്ണൻ, ജില്ലാ സെക്രട്ടേറിയേറ്റംഗങ്ങളായ സ. സുകു കൃഷ്ണൻ ടി, സ. പരമേശ്വരി കെ, സ. എൻ വിശ്വംഭരൻ, സ. എ സിദ്ധാർത്ഥൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ സ. ജി സുധാകരൻ, സ. ബി മോഹൻദാസ് എന്നിവർ സംസാരിച്ചു. യൂണിയൻ സിവിൽ സ്റ്റേഷൻ ഏരിയ സെക്രട്ടറി സ. സജിത്ത് ആർ സ്വാഗതവും, ടൗൺ ഏരിയ സെക്രട്ടറി സ. എ കെ മുരുകദാസ് നന്ദിയും പറഞ്ഞു.