കളക്ട്രേറ്റ് – താലൂക്ക് ഓഫീസുകള്‍ക്ക് മുമ്പില്‍ – എന്‍.ജി.ഒ. യൂണിയന് പ്രകടനം വില്ലേജ് ഓഫീസുകളിലെ സ്റ്റാഫ് പാറ്റേണ്‍ കാലോചിതവും ശാസ്ത്രീയവുമായി പുന: സംഘടിപ്പിക്കുക, ഗ്രൂപ്പ് വില്ലേജ് ഓഫീസുകളെ സ്വാതന്ത്ര വില്ലേജുകളാക്കുക, വകുപ്പിലെ പൊതുജന സമ്പര്‍ക്കമുള്ള എല്ലാ ഓഫീസുകളിലും ഫ്രണ്ട് ഓഫീസ് സംവിധാനം ഏര്‍പ്പെടുത്തുക, വില്ലേജ് ഓഫീസര്‍, വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് തസ്തികകളുടെ പദവിയും ചുമതലയും ഉയര്‍ത്തി നിശ്ചയിക്കുക, പൊതു സ്ഥലം മാറ്റ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുക: ജില്ലയ്ക്കകത്തുള്ള പൊതു സ്ഥലം മാറ്റത്തിന് നടപടി സ്വീകരിക്കുക. തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉന്നയിച്ച് കേരള എന്‍.ജി.ഒ. യൂണിയന് നേതൃത്വത്തില്‍ ലാന്‍ഡ് റവന്യു കമ്മീഷണറേറ്റ്, ജില്ലാ കളക്ട്രേറ്റ്, താലൂക്ക് ഓഫീസുകള്‍ക്ക് മുമ്പി പ്രകടനവും യോഗവും സംഘടിപ്പിച്ചു. ജില്ലയില്‍ കളക്ട്രേറ്റിനു മുന്നില്‍ നടന്ന യോഗം യൂണിയന് ജില്ലാ സെക്രട്ടറിയറ്റ് അംഗം പി.വി.ഏലിയാമ്മ ഉദ്ഘാടനം ചെയ്തു.