ജീവനക്കാരുടെ കായികമായ കഴിവുകള്‍ മെച്ചപ്പെടുത്തുവാ൯ സ്പോര്‍ട്സ് മീറ്റുകള്‍ ആരംഭം മുതല്‍ സംഘടിപ്പിച്ചു .ഓഫീസുകളോട് ചേര്‍ന്ന് കളിക്കളം നിര്‍മ്മിക്കുവാനും ഉപകരണങള്‍ വാങ്ങുവാനും സര്‍വീസ് ഫെഡറേഷന്‍ ആഹ്വാനം നല്‍കി (കേരള സര്‍വീസ് 1959 ഒക്ടോബര്‍ പേജ് 12) വകുപ്പുകള്‍ തോറും സ്പോര്‍ട്സ് ക്ളബ്ബുകള്‍ രൂപീകരിക്കണമെന്ന നിര്‍ദ്ദേശം സംഘടന മുന്നോട്ടു വച്ചു (കേരള സര്‍വീസ് 1960 ഫെബ്രുവരി പേജ് 33) ആരോഗ്യസൗന്ദര്യ മത്സരത്തിലും ജീവക്കാര്‍ പങ്കെടുത്ത് സമ്മാനം നേടി. ജില്ലാ സംസ്ഥാനസമ്മേളനങ്ങള്‍ ജില്ല്ലാ – സംസ്ഥാന സമ്മേളനങ്ങളോടനുബന്ധിച്ച് സ്പോര്‍ട്സ് മീറ്റുകള്‍ നടത്തപ്പെട്ടു. തൃശ്ശൂര്‍ ജില്ലാസമ്മേളനത്തിന്റെ ഭാഗമായി സ്പോര്‍ട്സ് മീറ്റ് നടത്തി (കേരളാസര്‍വീസ് 1967 ഏപ്രില്‍ പേജ് 8) യൂണിയന്റെ 5- ആം സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി കായിക മത്സരങ്ങള്‍ സംഘടിപ്പിച്ചു. (കേരളാസര്‍വീസ് 1968 ജൂണ്‍ പേജ് 27) സംസ്ഥാന കായികമേള 2013 ഏപ്രില്‍ 12,13 തീയതികളില്‍ പത്തനംതിട്ടയില്‍ (കേരള സര്‍വീസ് 2013 ഫെബ്രുവരി പേജ് 3, 2013 മാര്ച്ച് പേജ് 44,45. 2013 ഏപ്രില്‍ പേജ് 48. 2013 മെയ് പേജ് 17. 24,25,26,27,41). സംസ്ഥാന സ്പോര്‍ട്സ് മീറ്റ് 2014 മെയ് 8 എറണാകുളം (കേരളാസര്‍വീസ് 2014 മെയ് പേജ് 48,49)