സാന്ത്വന പ്രവർത്തനത്തിന്റെ ഭാഗമായി കേരള NGO യൂണിയൻ ഏറ്റെടുത്തിട്ടുള്ള കുട്ടമ്പുഴ കുഞ്ചിപ്പാറ ആദിവാസി കോളനിയിൽ നിന്നും ഇക്കഴിഞ്ഞ SSLC,+2 പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കിയ കുട്ടികളെ ജില്ലാ കമ്മിറ്റി അനുമോദിച്ചു.സാന്ത്വന പ്രവർത്തനത്തിന്റെ ഭാഗമായി മുൻ കാലങ്ങളിൽ നിരവധി പ്രവർത്തനങ്ങളാണ് സംഘടന ഏറ്റെടുത്തിട്ടുള്ളത്. അശരണരും പാർശ്വവത്കരിക്കപ്പെട്ടവരുമായ ആദിവാസി മേഖലയിലെ കുട്ടികളെ അറിവിന്റെ ലോകത്തേയ്ക്ക് കൈപിടിച്ചുയർത്താൻ NGO യൂണിയൻ സ്ഥാപിച്ച ധീര രക്തസാക്ഷി അഭിമന്യുവിന്റെ പേരിലുള്ള ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിലാണ് അനുമോദനം സംഘടിപ്പിച്ചത്.ഉന്നത വിജയം കരസ്ഥമാക്കിയ 17 കുട്ടികൾക്കും മറ്റു കുട്ടികൾകൾക്കുമുള്ള നോട്ടുബുക്കുകളും പഠനോപകരണങ്ങളും ചടങ്ങിൽ കൈമാറി. അതോടൊപ്പം തന്നെ കെ.എസ്.എഫ്.ഇ. ജീവനക്കാരുടെ ചാരിറ്റബിൾ സംഘടനയായ കൈത്താങ്ങിന്റെ നേതൃത്വത്തിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികൾക്ക് ക്യാഷ് അവാർഡും സാന്ത്വന സഹായവും നല്കി.ആദിവാസി ഊരിന്റെ കാണിക്കാരൻ അല്ലി കൊച്ചലങ്കാരൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിന്റെ ഉദ്ഘാടനം കോതമംഗലം ബോക്ക് പഞ്ചായത്തംഗം കെ.കെ.ഗോപിയും,ഉപഹാര സമർപ്പണം കേരള NGO യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ.കെ.സുനിൽ കുമാറും നിർവ്വഹിച്ചു. കൈത്താങ്ങ് ജനറൽ സെക്രട്ടറി ജോയ് സേവ്യർ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികൾക്ക് ക്യാഷ് അവാർഡും സാന്ത്വന സഹായവും കൈമാറി. കേരള NGO യൂണിയൻ ജില്ലാ പ്രസിഡന്റ് കെ.എസ്.ഷാനിൽ സ്വാഗതവും അഭിമന്യു സ്മാരക ഗ്രന്ഥശാലാ ലൈബ്രേറിയൻ അജിത അനീഷ് നന്ദിയും പറഞ്ഞു.കേരള NGO യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗം രാജമ്മ രഘു,കുട്ടമ്പുഴ ഗ്രാമ പഞ്ചായത്ത് അംഗം ഗോപി ബധറൻ, മൂപ്പൻ പൊന്നപ്പൻ,കേരള NGO യൂണിയൻ ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ രജിത്ത് പി.ഷാൻ,കെ.എം.മുനീർ എന്നിവർ സംസാരിച്ചു.23.07.22
കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.കെ.ഗോപി അനുമോദന യോഗം ഉദ്ഘാടനം ചെയ്യുന്നു.