Kerala NGO Union

 

കേരള എൻജിഒ യൂണിയൻ തിരുവനന്തപുരം നോർത്ത് ജില്ല കമ്മിറ്റി  കേന്ദ്ര സംസ്ഥാന ബജറ്റുമായി ബന്ധപ്പെട്ട് പ്രഭാഷണം സംഘടിപ്പിച്ചു .
കേരള എൻ ജി ഒ യൂണിയൻ തിരുവനന്തപുരം നോർത്ത് ജില്ല കമ്മിറ്റി കെ. ചെല്ലപ്പൻ പ്പിള്ള സ്മാരക ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ കേന്ദ്ര-സംസ്ഥാന ബജറ്റുകൾ – രണ്ട് നയങ്ങൾ -രണ്ട് സമീപനങ്ങൾ എന്ന വിഷയത്തിൽ പ്രഭാഷണം സംഘടിപ്പിച്ചു.ഇന്ത്യൻ പാർലമെറ്റിൽ അവതരിപ്പിച്ച കേന്ദ്ര ബജറ്റിന് ആധാരം കോർപ്പറേറ്റുകളെ സഹായിക്കുന്ന സമീപനം ആണെങ്കിൽ കേരള നിയമസഭയിൽ അവതരിപ്പി ച്ച ബജറ്റ് ജനങ്ങളെ ചേർത്തു പിടിക്കുന്നു ‘ഈ വിഷയത്തെ ആധികാരികമായി അനാവരണം ചെയ്തു കൊണ്ട് സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി സി.ബി.ചന്ദ്രബാബു പ്രഭാഷണം നടത്തിസംസ്ഥാന ട്രഷറർ എൻ.നിമൽ രാജ്, അഭിവാദ്യമർപ്പിച്ച യോഗത്തിൽ ”യൂണിയൻ ജില്ലാ പ്രസിഡൻ്റ് കെ.എം സക്കീർ അധ്യക്ഷത വഹിച്ചു.ജില്ലാ സെക്രട്ടറി കെ എ ബിജുരാജ് സ്വാഗതവും ട്രഷറർ പി.കെ വിനുകുമാർ നന്ദിയും പറഞ്ഞു.സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ.പി.സുനിൽകുമാർ, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ ജി.ശ്രീകുമാർ, എസ് ശ്രീകുമാർ ,ജില്ലാ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.