കേരള എൻ.ജി.ഒ യൂണിയൻ 59-ാം പാലക്കാട് ജില്ല സമ്മേളനം താരേക്കാട് ഇ.എം.എസ് ഓഡിറ്റോറിയത്തിൽ വെച്ച് ചേർന്നു. സമ്മേളനം സി.ഐ.ടി.യു അഖിലേന്ത്യാ സെക്രട്ടറി കെ.ചന്ദ്രൻ പിള്ള ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് വി.ഉണ്ണിക‍ൃഷ്ണന്‍ അധ്യക്ഷനായി. ജില്ല സെക്രട്ടറി കെ.സന്തോഷ് കുമാര്‍ സ്വാഗതവും, ട്രഷറര്‍ എം.പ്രസാദ് നന്ദിയും പറഞ്ഞു.  സംസ്ഥാന വൈസ് പ്രസിഡന്റ് ടി.പി.ഉഷ, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എസ്.ഗോപകുമാര്‍, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഇ.മുഹമ്മദ് ബഷീര്‍, കെ.മഹേഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. വി.ഉണ്ണികൃഷ്ണന്‍ രക്തസാക്ഷി പ്രമേയവും, പി.ജയപ്രകാശ് അനുശോചന പ്രമേയവും അവതരിപ്പിച്ചു.

കാലത്ത് 9 മണിക്ക് യൂണിയൻ ജില്ല വൈസ് പ്രസിഡന്റ് വി ഉണ്ണികൃഷ്ണൻ പതാക ഉയർത്തിയതോടെ സമ്മേളന നടപടികൾ ആരംഭിച്ചു. തുടർന്ന് ചേർന്ന 2021 ലെ കൌൺസിൽ യോഗത്തിൽ ജില്ല സെക്രട്ടറി കെ. സന്തോഷ് കുമാർ പ്രവർത്തന റിപ്പോർട്ടും ട്രഷറർ എം പ്രസാദ് വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. പ്രവർത്തന റിപ്പോർട്ടിന്മേൽ വിവിധ ഏരിയകളിൽ നിന്നായി ബിന്ദു.കെ(സിവിൽ), ടി.വിജയലക്ഷ്മി (ടൌൺ), പി.വി.ചന്ദ്രിക (ഫോർട്ട്), വനജകുമാരി.കെ.വി (മലമ്പുഴ), നെൽസെൻ (ചിറ്റൂർ) കെ.കമലം (കൊല്ലങ്കോട്), ബിന്ദു.കെ (ആലത്തൂർ), കെ.ജി.തങ്കമണി (ഒറ്റപ്പാലം), നളിനി.സികെ (ശ്രീകൃഷ്ണപുരം), സുഭദ്ര.സി.പി (പട്ടാമ്പി) പ്രീത.കെ (മണ്ണാർക്കാട്), സുധ.എം (അട്ടപ്പാടി) എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ചർച്ചകൾക്ക് ജില്ല സെക്രട്ടറി മറുപടി പറഞ്ഞു.

സംഘടന റിപ്പോർട്ട് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എസ്.ഗോപകുമാർ അവതരിപ്പിച്ചു. സംഘടന റിപ്പോർട്ടിന്മേലുള്ള ചർച്ചയിൽ വിവിധ ഏരിയകളിൽ നിന്നായി ഫർസാന.എച്ച് (സിവിൽ), കെ.പ്രസാദ്(ടൌൺ), എസ്.സാജേഷ് (ഫോർട്ട്), രമേഷ്.ആർ (മലമ്പുഴ), ഐശ്വര്യ (ചിറ്റൂർ) പ്രമോദ്.ആർ (കൊല്ലങ്കോട്), കൃഷ്ണപ്രസാദ്.എൻ.സി (ആലത്തൂർ), ഇ.സന്തോഷ്കുമാർ(ഒറ്റപ്പാലം), രാധാകൃഷ്ണൻ.ടി (ശ്രീകൃഷ്ണപുരം), രാജേഷ് ബാബു (പട്ടാമ്പി) സന്തോഷ്കുമാർ.കെ (മണ്ണാർക്കാട്), ഉമേഷ് രാജ്.ആർ.ബി (അട്ടപ്പാടി) എന്നിവർ പങ്കെടുത്തു. ചര്‍ച്ചയ്ക്ക്  സംസ്ഥാന വൈസ് പ്രസിഡന്‍റ് ടി.പി.ഉഷ മറുപടി പറഞ്ഞു.

കേന്ദ്ര സർക്കാറിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരായ പോരട്ടങ്ങളിൽ അണിനിരക്കുക, കേരളത്തോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കുക, ലഹരി മുക്ത സമൂഹത്തിനായി അണിനിരക്കുക, ശാസ്ത്രബോധം വളർത്തുക, അന്ധവിശ്വാസങ്ങളെ പുറം തള്ളുക, ജനപക്ഷ സിവിൽ സർവ്വീസിനായി അണി നിരക്കുക തുടങ്ങി പതിനാല് പ്രമേയങ്ങൾ സമ്മേളനം അംഗീകരിച്ചു.