PFRDA നിയമം പിൻവലിക്കുക, നിർവചിക്കപ്പെട്ടആനുകൂല്യങ്ങൾ ഉറപ്പാക്കുന്ന പെൻഷൻ പദ്ധതി നടപ്പിലാക്കുക,സിവിൽ സർവീസിനെ തകർക്കുന്ന കേന്ദ്ര നയങ്ങൾ തിരുത്തുക ഫെഡറലിസം സംരക്ഷിക്കുക, ദേശീയ വിദ്യാഭ്യാസ നയം പിൻവലിക്കുക,സർവ്വകലാശാലകളുടെ ജനാധിപത്യ അവകാശം സംരക്ഷിക്കുക, വിലക്കയറ്റം തടയുക,വർഗീയതയെ ചെറുക്കുക,കേരള സർക്കാരിന്റെ ജനപക്ഷ ബദൽ നയങ്ങൾ ശക്തിപ്പെടുത്തുക എന്നീ മുദ്രാവാക്യങ്ങൾ ഉന്നയിച്ച് ആക്ഷൻ കൌൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സിന്റെ നേതൃത്വത്തിൽ രാജ് ഭവനിലേക്കും, ജില്ലാ കേന്ദ്രങ്ങളിൽ കേന്ദ്ര സർക്കാർ ആഫീസുകൾക്കു മുന്നിലേക്കും മാർച്ചും ധർണയും നടത്തി. പത്തനംതിട്ടയിൽ ജില്ലാ കളക്ടറേറ്റ് പരിസരത്ത് നിന്നും ആരംഭിച്ച മാർച്ചിൽ ആയിരക്കണക്കിന് അധ്യാപകരും ജീവനക്കാരും അണിനിരന്നു. കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെയുള്ള താക്കീതായി മാർച്ച്.തുടർന്നു ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിൽ നടന്ന ധർണ കേരള സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി നാഞ്ചല്ലൂർ ശശികുമാർ ഉദ്ഘാടനം ചെയ്തു .ആക്ഷൻ കൌൺസിൽ ജില്ലാ ചെയർമാൻ പി കെ പ്രസന്നൻ അധ്യക്ഷൻ ആയിരുന്നു കേരള എൻ.ജി.ഒ.യൂണിയൻ സംസ്ഥാന വൈസ് പ്രസിഡണ്ട് ബി.അനിൽകുമാർ, എൻ ജി ഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റഗം സി വി സുരേഷ് കുമാർ,കെ ജി ഒ എ സംസ്ഥാന വൈസ് പ്രസിഡന്റ് എ എസ് സുമ,കെ.എസ്.ടി.എ സംസ്ഥാന എക്സികുട്ടീവ് അംഗം സി.ബിന്ദു, കെ.എസ്.ടി.എ.ജില്ലാ സെക്രട്ടറി ബിനു ജേക്കബ് നൈനാൻ,എൻ ജി ഒ യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം എസ് ലക്ഷ്മി ദേവി, എൻ ജി ഒ യൂണിയൻ ജില്ലാ പ്രസിഡന്റ് എസ് ബിനു, കെ ജി ഒ എ സംസ്ഥാന കമ്മിറ്റി അംഗം ബി ബിനു ഏ.കെ.പി.സി.ടി.എ.ജില്ലാ സെക്രട്ടറി റെയ്സൺ സാം രാജു, കെ.ജി.എൻ.എ.ജില്ലാ സെക്രട്ടറി കെ.ജി.ഗീതാമണി, കെ.എം.സി.എസ്.യു.ജില്ലാ പ്രസിഡന്റ് എം പി വിനോദ് , പി.എസ്.സി.എംപ്ലോയീസ് യൂണിയൻ ജില്ലാ സെക്രട്ടറി റോണി വർഗീസ് , കേരള നോൺ ടീച്ചിംഗ് എംപ്ലോയീസ് ഓർഗനൈസേഷൻ ജില്ലാ സെക്രട്ടറി ടി. ഐ.മഹേഷ് എന്നിവർ അഭിവാദ്യം ചെയ്തു പ്രസംഗിച്ചു.ആക്ഷൻ കൌൺസിൽ ജില്ലാ കൺവീനർ ഡി സുഗതൻ സ്വാഗതവും കെ ജി ഒ എ ജില്ലാ സെക്രട്ടറി ഡോ. സുമേഷ് വാസുദേവൻ നന്ദിയും പറഞ്ഞു