Kerala NGO Union

 

നവോത്ഥാന കേരളത്തെ അന്ധവിശ്വാസത്തിന്റെയും അനാചാരത്തിന്റെയും പേരിൽ ഭ്രാന്തുല്പാദന കേന്ദ്രമാക്കാൻ ചില ഗൂഢശക്തികൾ ശ്രമിക്കുന്നതായി പി.കെ.പ്രേംനാഥ് അഭിപ്രായപ്പെട്ടു.അന്ധവിശ്വാസം ആപത്ത്; ശാസ്ത്രം പഠിക്കുക, യുക്തിബോധം വളർത്തുക എന്ന വിഷയത്തെ ആസ്പദമാക്കി കേരള എൻ.ജി.ഒ. യൂണിയൻ ജില്ലാ കമ്മിറ്റിയുടെ കലാകായിക സമിതിയായ സംഘ സംസ്കാരയുടെ ആഭിമുഖ്യത്തിൽ ആലുവ എഫ്. ബി.ഒ.എ. ഹാളിൽ സംഘടിപ്പിച്ച പ്രഭാഷണ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.കേരള എൻ.ജി.ഒ.യൂണിയൻ ജില്ലാ പ്രസിഡന്റ് കെ.എസ്.ഷാനിലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന് സെക്രട്ടറി കെ.എ.അൻവർ സ്വാഗതവും സംഘസംസ്കാര കൺവീനർ എൻ.ബി.മനോജ് നന്ദിയും പറഞ്ഞു.കേരള എൻ.ജി.ഒ. യൂണിയൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.കെ.സുനിൽകുമാർ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ രാജമ്മ രഘു,ജോഷി പോൾ എന്നിവർ സംസാരിച്ചു.

 

ഫോട്ടോ: ആലുവ എഫ്.ബി.ഒ.എ. ഹാളിൽ നടന്ന പ്രഭാഷണ പരിപാടിയിൽ പി.കെ.പ്രേംനാഥ് സംസാരിക്കുന്നു.