കേരളത്തിൻറെ വികസനത്തെയും പുരോഗതിയെയും അട്ടിമറിക്കുന്ന തരത്തിൽ കഴിഞ്ഞ കുറെ നാളുകളായി കേന്ദ്ര സർക്കാർ നിരന്തരമായ ഇടപെടലുകളാണ് വിവിധ തരത്തിൽ നടത്തിക്കൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തിൽ കേരളത്തോടുള്ള കേന്ദ്ര അവഗണനയും ശത്രുതാപരമായ സമീപനങ്ങളും അവസാനിപ്പിക്കണമെന്ന് കേരള എൻ.ജി.ഒ. യൂണിയൻ 59-ാം ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. കാരപ്പറമ്പ് ഗവ. ഹയർ സെക്കൻറററി സ്കൂളിൽ നടന്ന പ്രതിനിധി സമ്മേളനം ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി ശ്രീ. പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡണ്ട് എം.വി.ശശിധരൻ, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എസ്. സുശീല എന്നിവർ സംസാരിച്ചു. ജില്ലാ പ്രസിഡണ്ട് കെ.പി.രാജേഷ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഹംസ കണ്ണാട്ടിൽ സ്വാഗതം ആശംസിച്ചു.
സമ്മേളനം 62 അംഗ സംസ്ഥാന കൗൺസിലും 43 അംഗ ജില്ലാ കമ്മിറ്റിയും തെരഞ്ഞെടുത്തു. ഭാരവാഹികൾ – കെ.പി.രാജേഷ് (പ്രസിഡണ്ട്), സിന്ധുരാജൻ, ടി സജിത് കുമാർ (വൈസ് പ്രസിഡണ്ടുമാർ), ഹംസ കണ്ണാട്ടിൽ (സെക്രട്ടറി), പി.സി.ഷജീഷ് കുമാർ, എം. ദൈത്യേന്ദ്ര കുമാർ (ജോ. സെക്രട്ടറിമാർ), വി.സാഹിർ (ട്രഷറർ). കെ.ജി.രാജൻ, സി.പി.സതീശൻ, വി.പി.രാജീവൻ, എം.കെ. കമല, എം.പി.ജിതേഷ് ശ്രീധർ, കെ.രാജേഷ്, എം.കെ.സജിത്, എക്സ്. ക്രിസ്റ്റിദാസ്, എൻ.ലിനീഷ്, വി.വിനീജ എന്നിവരെ ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായും തെരഞ്ഞെടുത്തു. വനിതാസബ് കമ്മിറ്റി കൺവീനറായി കെ.മിനിയെയും തെരഞ്ഞെടുത്തു.
സമ്മേളനത്തിൽ കെ.പി.രാജേഷ് പ്രവർത്തന റിപ്പോർട്ടും ജില്ലാ ട്രഷറർ വി.സാഹിർ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. പ്രവർത്തന റിപ്പോർട്ടിൻമേലുള്ള ചർച്ചയിൽ സുധീഷ് ടി.കെ. (നാദാപുരം), വിമൽദാസ് പി.കെ. (വടകര), മോളി ടി (പേരാമ്പ്ര), പി.ലസിത (കൊയിലാണ്ടി), വിഭിത എം.കെ. (വെസ്റ്റ്ഹിൽ), രമ്യ എൻ (സിറ്റി), സന്ധ്യ സി. (ചാലപ്പുറം), ഷീജ എ.വി. (സിവിൽ സ്റ്റേഷൻ), ഇ ശോഭ (മെഡിക്കൽ കോളേജ്), അതുല്യ ആർ കിരൺ (താമരശ്ശേരി) എന്നിവർ പങ്കെടുത്തു.
സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എസ്. സുശീല സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. സംഘടനാ റിപ്പോർട്ടിൻമേലുള്ള ചർച്ചയിൽ ഷിജു കെ. (നാദാപുരം), ബിന്ദു വി.കെ. (വടകര), തുഷാര കെ.ബി (പേരാമ്പ്ര), കെ.കെ.സുധീഷ് കുമാർ (കൊയിലാണ്ടി), ഷാജി കെ എം (വെസ്റ്റ്ഹിൽ), അഖിൽ വി.കെ. (സിറ്റി), രാഗേഷ് ടി (ചാലപ്പുറം), ലതീഷ് ഐ (സിവിൽ), അജീഷ് പി. (മെഡിക്കൽ കോളേജ്), രോഷ്നി സി (താമരശ്ശേരി) എന്നിവർ പങ്കെടുത്തു.
പി.എഫ്.ആർ.ഡി.എ നിയമം പിൻവലിക്കുക, നിർവ്വചിക്കപ്പെട്ട പെൻഷൻ എല്ലാ ജീവനക്കാർക്കും ബാധകമാക്കുക, അഴിമതി രഹിതവും കാര്യക്ഷമവുമായ ജനപക്ഷ സിവിൽ സർവ്വീസ് യാഥാർത്ഥ്യമാക്കുക, വർഗ്ഗീയതയെ ചെറുക്കുക മതനിരപേക്ഷ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുക തുടങ്ങി 16 പ്രമേയങ്ങൾ സമ്മേളനങ്ങൾ അംഗീകരിച്ചു.