കേരള എന്‍.ജി.ഒ. യൂണിയന് നേതൃത്വത്തിലുള്ള ജില്ലാ പഠന ക്ലാസ് പത്തനംതിട്ട അബാന്‍ ടവര്‍ ഓഡിറ്റോറിയത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന് ഉദ്ഘാടനം ചെയ്തു. പഠന ക്ലാസില്‍ നവകേരള സൃഷ്ടിയും ട്രേഡ് യൂണിയന് കടമകളും എന്ന വിഷയത്തില്‍ കേരള ഷോപ്സ് & കോമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ് എംപ്ലോയീസ് ഫെഡറേഷന് (CITU), പത്തനംതിട്ട ജില്ലാ പ്രസിഡന്റ് പി. ബി. ഹര്‍ഷകുമാര്‍ ക്ലാസെടുത്തു. ജാതി, മതം, വര്‍ഗീയത എന്ന വിഷയത്തില്‍ പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കൗണ്‍സില്‍ അംഗം കെ. പി. രാധാകൃഷ്ണനും, സംഘടനാ ചരിത്രത്തില്‍ കേരള എന്‍.ജി.ഒ.യൂണിയന് ജനറല്‍ സെക്രട്ടറി എം എ. അജിത്കുമാറും ക്ലാസുകള്‍ കൈകാര്യം ചെയ്തു. യൂണിയന് സംസ്ഥാന സെക്രട്ടറിയേറ്റംഗം സി വി സുരേഷ് കുമാര്‍ സംസാരിച്ചു. പഠനക്ലാസിന് യൂണിയന് ജില്ലാ സെക്രട്ടറി ഡി സുഗതന് സ്വാഗതവും ജില്ലാ പ്രസിഡന്റ് എസ് ബിനു അദ്ധ്യക്ഷനുമായി.