കേരള എന്‍.ജി.ഒ. യൂണിയന്റെ വജ്ര ജൂബിലി ആഘോഷങ്ങളുടെ തുടക്കമായി പതാക ദിനം നടത്തി. 1962 ഒക്ടോബര്‍ മാസം 27, 28 തീയതികളിലായി തൃശ്ശൂരിലാണ് കേരള എന്‍.ജി.ഒ. യൂണിയന് രൂപികരണ യോഗം ചേര്‍ന്നത്. കേരള എന്‍.ജി.ഒ. യൂണിയന് പത്തനംതിട്ട ജില്ലാ കമ്മിറ്റി ഓഫീസില്‍ ജില്ലാ പ്രസിഡന്റ് എസ് ബിനു പതാക ഉയത്തി. യൂണിയന് സംസ്ഥാന സെക്രട്ടറിയേറ്റംഗം സി വി സുരേഷ് കുമാര്‍ സംസാരിച്ചു. പത്തനംതിട്ട മിനി സിവില്സ്റ്റേഷില് ഏരിയ പ്രസിഡന്റ് എം മോനേഷ് പതാക ഉയര്‍ത്തി. യൂണിയന് ജില്ലാ സെക്രട്ടറി ഡി സുഗതന് സംസാരിച്ചു. പത്തനംതിട്ട കളക്ട്രേറ്റില്‍ ഏരിയ പ്രസിഡന്റ് സാനു എസ് കുമാര്‍ പതാക ഉയര്‍ത്തി. യൂണിയന് സംസ്ഥാന കമ്മിറ്റിയംഗം എസ്. ലക്ഷ്മിദേവി സംസാരിച്ചു. കോന്നിയില്‍ ഏരിയ വൈസ് പ്രസിഡന്റ് എന്‍ അനില്‍ കുമാര്‍ പതാക ഉയര്‍ത്തി. യൂണിയന് ജില്ലാ പ്രസിഡന്റ് എസ് ബിനു സംസാരിച്ചു. റാന്നിയില്‍ ഏരിയ പ്രസിഡന്റ് ഇ. വി. ആശാകുമാരി പതാക ഉയര്‍ത്തി. യൂണിയന് ജില്ലാ ട്രഷറര്‍ ജി. ബിനുകുമാര്‍ സംസാരിച്ചു. അടൂരില്‍ ഏരിയ പ്രസിഡന്റ് ടി കെ സുനില്‍ബാബു പതാക ഉയര്‍ത്തി. യൂണിയന് ജില്ലാ ജോയിന്റ് സെക്രട്ടറി ജി അനീഷ് കുമാര്‍ സംസാരിച്ചു. തിരുവല്ലയില്‍ ഏരിയ പ്രസിഡന്റ് കെ എം ഷാനവാസ് പതാക ഉയര്‍ത്തി. യൂണിയന് ജില്ലാ വൈസ് പ്രസിഡന്റ് ആര്. പ്രവീണ്‍ സംസാരിച്ചു. മല്ലപ്പള്ളിയില്‍ ഏരിയ പ്രസിഡന്റ് എം. അനൂപ് ഫിലിപ്പ് പതാക ഉയര്‍ത്തി. യൂണിയന് ജില്ലാ ജോയിന്റ് സെക്രട്ടറി ആദര്‍ശ് കുമാര്‍ സംസാരിച്ചു.