കേരള എൻജിഒ യൂണിയൻ മാനന്തവാടി ഏരിയ കമ്മറ്റിക്ക് വേണ്ടി നിർമ്മിച്ച കെട്ടിടം ഡിസംബർ 11 ന് വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പൂർണ്ണമായും ജീവനക്കാരിൽ നിന്നും സ്വരൂപിച്ച ഫണ്ട് ഉപയോഗിച്ച് പത്ത് മാസം കൊണ്ടാണ് കെട്ടിടനിർമാണം പൂർത്തീകരിച്ചത്. മാനന്തവാടി ഏരിയയിലെ വിവിധ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ സർവീസ് സംബന്ധമായ വിഷയങ്ങളുടെ  ഒരു സേവനകേന്ദ്രമായി ഓഫീസ് മാറും. ചടങ്ങിൽ യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി എം എ അജിത്ത് കുമാർ അധ്യക്ഷത വഹിക്കും. . ഇ പദ്മനാഭൻ്റെ ഫോട്ടോ അനാച്ഛാദനം സ. പി ഗഗാറിൻ നിർവ്വഹിക്കും.മാനന്തവാടി എം എൽ എ ഒ ആർ കേളു, യൂണിയൻ സംസ്ഥാന പ്രസിഡൻ്റ് എം വി ശശിധരൻ എന്നിവർ ആശംസ അർപ്പിച്ചു.