സിവിൽ സപ്ലൈസ് വകുപ്പിലെ ഡെപ്യൂട്ടേഷൻ തസ്തികകൾ കുറവ് ചെയ്യുന്ന നടപടി നിർത്തിവെക്കുക, ഭക്ഷ്യ ഭദ്രത നടത്തിപ്പും ഉപഭോക്ത്യ സംരക്ഷണവും ശക്തിപ്പെടുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് കേരള എൻ.ജി.ഒ യൂണിയൻ പാലക്കാട് ജില്ലാ സപ്പൈ ഓഫീസിന് മുന്നിൽ നടത്തിയ പ്രകടനം യൂണിയൻ ജില്ലാ സെകട്ടറി സ. കെ. സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. യൂണിയൻ സിവിൽ സ്റ്റേഷൻ ഏരിയ വൈസ് പ്രസിഡൻ്റ് സ. ആർ ശിവകുമാർ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ ജില്ലാ വൈസ് പ്രസിഡൻ്റ് സ. വി ഉണ്ണികൃഷ്ണൻ, ജില്ലാ സെക്രട്ടേറിയേറ്റ് അംഗങ്ങളായ സ. ടി സുകു കൃഷ്ണൻ, സ. കെ. പരമേശ്വരി, സ. എ. സിദ്ധാർത്ഥൻ, ജില്ലാ കമ്മിറ്റി അംഗം സ. ജി സുധാകരൻ എന്നിവർ സംസാരിച്ചു. യൂണിയൻ സിവിൽ സ്റ്റേഷൻ ഏരിയ സെക്രട്ടറി സ. അർ. സജിത്ത് സ്വാഗതവും, ഏരിയ വൈസ് പ്രസിഡൻ്റ് സ.എ.അജിത നന്ദിയും പറഞ്ഞു.