കേരള എൻ ജി ഒ യൂണിയൻ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ കലാ കായിക വിഭാഗമായ സംഘവേദിയുടെ ആഭിമുഖ്യത്തിൽ കേരള സർക്കാർ ജീവനക്കാർക്കായി ചെസ് , കേരംസ് (ഡബിൾസ് ) മത്സരങ്ങൾ നടത്തി. കണ്ണൂർ എൻ ജി ഒ യൂണിയൻ ബിൽഡിംഗിലെ ടി കെ ബാലൻ സ്മാരക ഹാളിൽ വെച്ച് നടന്ന മത്സരം സംസ്ഥാന B ചെസ് മുൻ ചാമ്പ്യൻ ഡോ. കെ വി ദേവദാസൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് കെ വി മനോജ് കുമാർ, കെ രഞ്ജിത്ത്, എൻ സുരേന്ദ്രൻ , പി പി സന്തോഷ് കുമാർ , ടി വി പ്രജീഷ് എന്നിവർ സംസാരിച്ചു.
ചെസ് മത്സരത്തിൽ കണ്ണൂർ സൗത്ത് ഏരിയയിലെ അനൂപ് പി ( ഹാർബർ എഞ്ചിനിയറിംഗ് , കണ്ണൂർ ) ഒന്നാം സ്ഥാനവും ജയേഷ് സി ( തലശ്ശേരി നോർത്ത് എ ഇ ഒ ) രണ്ടാം സ്ഥാനവും ഷീന ഇളമ്പിലായി (കണ്ണൂർ ജില്ലാ ട്രഷറി ) മൂന്നാം സ്ഥാനവും നേടി.
കാരംസ് മത്സരത്തിൽ തലശ്ശേരി ഏരിയയിലെ ചിത്രൻ എൻ എം , പ്രേംജിത്ത് സി പി ( താലൂക്ക് സപ്ലൈ ഓഫീസ് , തലശ്ശേരി ) എന്നിവരടങ്ങിയ ടീം ഒന്നാം സ്ഥാനവും കണ്ണൂർ നോർത്ത് ഏരിയയിലെ നിഖിൽ കെ വി , ഷനോജ് എൻ സി (പി ഡബ്ല്യു ഡി കണ്ണൂർ ) എന്നിവരടങ്ങിയ ടീം രണ്ടാം സ്ഥാനവും കണ്ണൂർ ഏരിയയിലെ സുജിത്ത് ടി ( മുഴപ്പിലങ്ങാട് പഞ്ചായത്ത്) സുബീഷ് കെ ( പെരളശ്ശേരി പഞ്ചായത്ത്) എന്നിവരടങ്ങിയ ടീം മൂന്നാം സ്ഥാനവും നേടി.
എൻ ജി ഒ യൂണിയൻ ജില്ലാ സെക്രട്ടറി എ രതീശൻ സമ്മാനങ്ങൾ വിതരണം ചെയ്തു. വിജയിച്ചവരെ ജൂലൈ 17 ന് ഏറണാകുളത്ത് നടക്കുന്ന സംസ്ഥാനതല മത്സരത്തിൽ പങ്കെടുപ്പിക്കും.
മത്സരം സംസ്ഥാന B ചെസ് മുൻ ചാമ്പ്യൻ ഡോ. കെ വി ദേവദാസൻ ഉദ്ഘാടനം ചെയ്യുന്നു.