കേരള എൻ.ജി.ഒ. യൂണിയൻ കണ്ണൂർ ജില്ലാ 7 -മത് സ്പോർട്സ് മീറ്റ് കണ്ണൂർ ഗവൺമെന്റ് പോളിടെക്നിക് കോളേജ് ഗ്രൗണ്ടിൽ വെച്ച് നടന്നു. ഇന്ത്യൻ ഫുട്ബോൾ താരം സി.കെ. വിനീത് ഉൽഘാടനം ചെയ്തു. എൻ.സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ഗവ. പോളിടെക്നിക് കോളേജ് പ്രിൻസിപ്പൽ വൈ വി അശോക് കുമാർ , എ.എം. സുഷമ, കെ .രഞ്ജിത്ത്, എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. എ. രതീശൻ സ്വാഗതവും, പി.പി. സന്തോഷ് കുമാർ നന്ദിയും പറഞ്ഞു. തലശ്ശേരി ഏരിയ 88 പോയിന്റോടെ ഓവറോൾ ചാമ്പ്യൻമാരായി. കൂത്തുപറമ്പ് ഏരിയ റണ്ണേഴ് ട്രോഫിക്ക് അർഹരായി. കണ്ണൂർ നോർത്ത് ഏരിയ മൂന്നാം സ്ഥാനം കരസ്ഥമാക്കി. സീനിയർ വനിത വിഭാഗത്തിൽ ശ്രീകണ്ഠപുരം ഏരിയയിലെ ത്രേസ്യാമ്മ ഫ്രാൻസിസ് , കൂത്തുപറമ്പ ഏരിയയിലെ ശരണ്യ എന്നിവർ വ്യക്തിഗത ചാമ്പ്യന്മാരായി. സൂപ്പർ സീനിയർ വനിതാ വിഭാഗത്തിൽ സുബിത പൂവട്ട, (കണ്ണൂർ നോർത്ത്, ) ഹസീന ആലിയമ്പേത്ത് (തലശ്ശേരി ഏരിയ ) എന്നിവർ വ്യക്തിഗത ചാമ്പ്യന്മാരായി. സീനിയർ പുരുഷ വിഭാഗത്തിൽ മെഡിക്കൽ കേളേജ് ഏരിയയിലെ ധീരജ് പി കെ സൂപ്പർ സീനിയർ പുരുഷ വിഭാഗത്തിൽ പയ്യന്നൂർ ഏരിയയിലെ സുമേഷ് എന്നിവർ വ്യക്തിഗത ചാമ്പ്യന്മാരായി. വിജയികൾക്ക് എൻ.ജി.ഒ യൂണിയൻ സംസ്ഥാന പ്രസിഡണ്ട് എം.വി.ശശിധരൻ സമ്മാനം നൽകി. ടി വി പ്രജീഷ് സംസാരിച്ചു. പി പി അജിത്ത് കുമാർ നന്ദി പറഞ്ഞു
തലശ്ശേരി ഏരിയ ട്രോഫിയുമായി