കേരള എൻജി.ഒ യൂണിയൻ സംഘടിപ്പിച്ച സംസ്ഥാന സർക്കാർ ജീവനക്കാരുടെ ഏഴാമത് സംസ്ഥാന കലോത്സവം “സർഗോത്സവം 22” പയ്യന്നൂരിൽ സമാപിച്ചു.
57 പോയിന്റ് കരസ്ഥമാക്കിയ കണ്ണൂർ ജില്ല ടി കെ ബാലൻ സ്മാരക എവറോളിംഗ് ട്രോഫി കരസ്ഥമാക്കി ഓവറോൾ ചാമ്പ്യൻമാരായി. കോഴിക്കോട്, തൃശ്ശൂർ ജില്ലകൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. കലോത്സവ വിജയികൾക്കുള്ള സമ്മാനദാനം കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ നിർവഹിച്ചു. പ്രസ്തുത ചടങ്ങിൽ കേരള എൻ ജി ഒ യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി എം എ അജിത് കുമാർ സ്വാഗതവും, സംസ്ഥാന പ്രസിഡണ്ട് എം വി ശശിധരൻ അധ്യക്ഷതയും വഹിച്ചു. ചടങ്ങിൽ 68-മത് ദേശീയ ചലച്ചിത്ര ‘മലയാളം ഫീച്ചർ ഫിലിം’ വിഭാഗത്തിൽദേശീയ ചലച്ചിത്ര പുരസ്കാരം കരസ്ഥമാക്കിയ’തിങ്കളാഴ്ച നിശ്ചയം’ സിനിമയിലെ അഭിനേതാക്കളായ കെ യു മനോജ്, സി കെ സുനിൽ,ടി എൻ അജിഷ പ്രഭാകർ, രാജീവൻ വെള്ളൂർ എന്നിവരെ അനുമോദിച്ചു
അഭിനേതാക്കൾക്കുള്ള ഉപഹാര സമർപ്പണം യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി എം എ അജിത് കുമാർ നിർവഹിച്ചു.ചടങ്ങിന് യൂണിയന്റെ സംസ്ഥാന കലാ-കായിക സമിതി കൺവീനർ പി പി സന്തോഷ് നന്ദി പ്രകാശിപ്പിച്ചു.