*കാസറഗോഡ് മെഡിക്കൽ കോളേജിൽ ഒ.പി. സംവിധാനം അടിയന്തിരമായി ആരംഭിക്കുക: കേരള NG0 യൂണിയൻ വിദ്യാനഗർ ഏരിയ സമ്മേളനം*
ഉക്കിനടുക്കയിൽ പ്രവർത്തിക്കുന്ന കാസറഗോഡ് മെഡിക്കൽ കോളേജിൽ ഒ.പി. സംവിധാനം അടിയന്തിരമായി ആരംഭിക്കണമെന്നും ആവശ്യമുള്ള ജീവനക്കാരെ എത്രയും പെട്ടന്ന് നിയോഗിക്കണമെന്നും കേരള NGO യൂണിയൻ വിദ്യാനഗർ ഏരിയ സമ്മേളനം ആവശ്യപ്പെട്ടു.
വിദ്യാനഗർ NGO യൂണിയൻ ജില്ലാ കമ്മിറ്റി ഓഫീസിന് സമീപം പ്രത്യേകം തയ്യാറാക്കിയ വേദിയിൽ യൂണിയൻ്റെ സംസ്ഥാന സെക്രട്ടറി സ: എസ് അജയകുമാർ സമ്മേളനം ഉത്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് സി. പ്രദീപൻ പതാക ഉയർത്തി അധ്യക്ഷത വഹിച്ചു. ഏരിയാ സെക്രട്ടറി കെ. മണികണ്ഠൻ പ്രവർത്തന റിപ്പോർട്ടും ഏരിയാ ട്രഷറർ മനോജ് കുമാർ കെ.വി വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.
ജില്ലാ സെക്രട്ടറി കെ.പി ഗംഗാധരൻ , ട്രഷറർ കെ. അനിൽകുമാർ, കെ.വി രമേശൻ, വി. ശോഭ, വി. ജഗദീഷ് , ടി ദാമോദരൻ, ബി. വിജേഷ്, വി ഉണ്ണികൃഷ്ണൻ, എ.വി റീന എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ- സി.പ്രദീപൻ (പ്രസിഡന്റ്) , ബാബുരാജ് ബി, ആശാലത. എ (വൈസ് പ്രസിഡന്റുമാർ) കെ. മണികണ്ഠൻ (സെക്രട്ടറി), കെ.സജീഷ്, എം.ഹരികൃഷ്ണൻ (ജോയിന്റ് സെക്രട്ടറിമാർ), മനോജ് കുമാർ കെ.വി (ട്രഷറർ)