എൻ.ജി.ഒ. യൂണിയൻ പഠനോപകരണങ്ങൾ വാങ്ങി നൽകി
സാന്ത്വന പ്രവർത്തനങ്ങളുടെ ഭാഗമായി എൻ.ജി.ഒ. യൂണിയൻ കൊല്ലം ജില്ലാ കമ്മിറ്റി ഏറ്റെടുത്ത് പ്രവർത്തനങ്ങൾ നടത്തിവരുന്ന കൊട്ടാരക്കര താലൂക്ക് ഉമ്മന്നൂർ ഗ്രാമപഞ്ചായത്തിലെ കൊടുവന്നൂർകോണം കോളനിയിലെ കുട്ടികൾക്കായി യൂണിയൻ ജില്ലാ കമ്മിറ്റി വാങ്ങിയ പഠനോപകരണങ്ങൾ യൂണിയൻ ജില്ലാ സെക്രട്ടറി വി.ആർ. അജു കൈമാറി. ഉമ്മന്നൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അലക്സാണ്ടർ, യൂണിയൻ ജില്ലാ പ്രസിഡന്റ് ബി. പ്രശോഭ ഭാസ്, ജില്ലാ ട്രഷറർ ബി. സുജിത്, സംസ്ഥാന കമിറ്റി അംഗം സി. ഗാഥ, ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ. ജയകുമാർ കൊട്ടാരക്കര ഏരിയാ പ്രസിഡന്റ് എസ്. അബു, സി കെ അജയകുമാർ എന്നിവർ പങ്കെടുത്തു.