സംസ്ഥാന ജീവനക്കാർക്കും അധ്യാപകർക്കും കുടിശ്ശികയായ നാല് ഗഡു ക്ഷാമബത്തയും ഗ്രൂപ്പ് ഡി,പാർട്ട്ടൈം സ്വീപ്പർ ഒഴികെയുള്ള ജീവനക്കാർക്ക് ലഭിക്കാനുള്ള ലീവ് സറണ്ടർ ആനുകൂല്യവും അനുവദിക്കണമെന്നാവശ്യപ്പെട്ട് ജീവനക്കാരും അധ്യാപകരും എഫ്.എസ്.ഇ.ടി.ഒ.ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കാക്കനാട് സിവിൽ സ്റ്റേഷന് മുന്നിൽ പ്രകടനം നടത്തി.പ്രകടനത്തിന് ശേഷം നടന്ന യോഗം കേരള എൻ.ജി.ഒ.യൂണിയൻ ജില്ലാ സെക്രട്ടറി കെ.എ.അൻവർ ഉദ്ഘാടനം ചെയ്തു.എഫ്.എസ്.ഇ.ടി.ഒ.ജില്ലാ സെക്രട്ടറി ജോഷി പോൾ,ജില്ലാ പ്രസിഡന്റ് ഏലിയാസ് മാത്യു, കെ.ജി.ഒ.എ. ജില്ലാ ജോ.സെക്രട്ടറി വി.ഐ.കബീർ,കെ.ജി.എൻ.എ.സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ഉണ്ണി ജോസ്,കേരള എൻ.ജി.ഒ.യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം രാജമ്മ രഘു,ജില്ലാ പ്രസിഡന്റ് കെ.എസ്.ഷാനിൽ എന്നിവർ സംസാരിച്ചു.
ഫോട്ടോ:കാക്കനാട് സിവിൽ സ്റ്റേഷന് മുന്നിൽ നടന്ന പരിപാടിയിൽ കേരള എൻ.ജി.ഒ.യൂണിയൻ ജില്ലാ സെക്രട്ടറി കെ.എ.അൻവർ സംസാരിക്കുന്നു.