ക്ഷാമബത്തയും  ലീവ് സറണ്ടറും അനുവദിക്കുക-  ജീവനക്കാരും അധ്യാപകരും പ്രകടനം നടത്തി*
സംസ്ഥാന ജീവനക്കാർക്കും അധ്യാപകർക്കും കുടിശ്ശികയായ നാല് ഗഡു  ക്ഷാമബത്തയും  ഗ്രൂപ്പ് ഡി, പാർട്ട് ടൈം സ്വീപ്പർ ഒഴികെയുള്ള ജീവനക്കാർക്ക് ലഭിക്കാനുള്ള ലീവ് സറണ്ടർ  ആനുകൂല്യവും അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ജീവനക്കാരും അധ്യാപകരും എഫ്.എസ്.ഇ.ടി.ഒ യുടെ നേതൃത്വത്തിൽ തൃശ്ശൂർ  താലൂക്ക് ഓഫീസിന് മുന്നിൽ പ്രകടനം നടത്തി
പ്രകടനത്തിനുശേഷം നടന്ന പൊതുയോഗം എൻ ജി ഒ  യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ വി പ്രഫുൽ ഉദ്ഘാടനം ചെയ്തു. എഫ്.എസ്.ഇ.ടി.ഒ.  ജില്ലാ സെക്രട്ടറി ഇ.നന്ദകുമാർ സ്വാഗതം പറഞ്ഞു.  കെഎസ്ടിഎ ജില്ലാ പ്രസിഡണ്ട് വി.സാജൻ ഇഗ്നേഷ്യസ് അധ്യക്ഷത വഹിച്ചു. കെ.ജി.ഒ.എ. സംസ്ഥാന സെക്രട്ടറി യു സലിൽ,  കെ.ജി.എൻ.എ സംസ്ഥാന ട്രഷറർ എന്‍.ബി.സുധീഷ് കുമാർ എന്നിവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു. കെ.എ.യു.ഇ.എ. ജനറൽ സെക്രട്ടറി സി വി ഡെന്നി യോഗത്തിന് നന്ദി പറഞ്ഞു.