സർവകലാശാലാ നിയമം കാറ്റിൽ പറത്തി സാങ്കേതിക സർവ്വകലാശാലയിൽ വൈസ് ചാൻസലർ നിയമനം നടത്തിയ ചാൻസലറുടെ ജനാധിപത്യ വിരുദ്ധ നീക്കങ്ങളിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ എല്ലാ എഞ്ചിനീയറിംഗ് കോളേജുകളിലും സർവ്വകലാശാല ആസ്ഥാനത്തും FSETO പ്രതിഷേധ പ്രകടനങ്ങൾ നടത്തി. കോഴിക്കോട് ഗവ: എഞ്ചിനിയറിംഗ് കോളേജിൽ നടത്തിയ പ്രകടനത്തിൽ നൂറ് കണക്കിന് ജീവനക്കാർ പങ്കെടുത്തു. പ്രതിഷേധ യോഗം FSETO സംസ്ഥാന കമ്മറ്റിയംഗം പി.പി സുധാകരൻ ഉദ്ഘാടനം ചെയ്തു. NGO യൂണിയൻ ജില്ലാ സെക്രട്ടറി ഹംസാ കണ്ണാട്ടിൽ ,FSETO ജില്ലാ സെക്രട്ടറി പി.സി ഷജീഷ് കുമാർ , പ്രസിഡന്റ് സജീഷ് നാരായണൻ എന്നിവർ സംസാരിച്ചു.