സംസ്ഥാന ജീവനക്കാര്‍ക്കായി യൂണിയന് ജില്ലാ കലാകായിക സാംസ്കാരിക സമിതിയായ ജ്വാലയുടെ നേതൃത്വത്തില്‍ ജില്ലാ തല ചെസ്സ് കാരംസ് മല്‍സരങ്ങള്‍ സംഘടിപ്പിച്ചു. മലപ്പുറം എന്‍.ജി.ഒ.യൂണിയന് ഹാളില്‍ ജില്ലാ സ്പോര്‍ട്സ് കൌണ്‍സില്‍ സെക്രട്ടറി എച്ച്.പി.അബ്ദുള്മെഹറൂഫ് കരുക്കള്‍ നീക്കി ഉദ്ഘാടനം ചെയ്തു. ജില്ലാ ട്രഷറര്‍ ഇ.പി.മുരളീധരന് അദ്ധ്യക്ഷത വഹിച്ച ഉദ്ഘാടനച്ചടങ്ങില്‍ ജില്ലാ സെക്രട്ടറി കെ.വിജയകുമാര്‍ സ്വാഗതവും ജ്വാല കണ്‍വീനര്‍ നന്ദിയും പറഞ്ഞു.ചെസ്സ് മല്‍രത്തില്‍ സി.പ്രസാദ് (താലൂക്ക് ഓഫീസ്, നിലമ്പൂര്‍) ഒന്നാം സ്ഥാനവും, പി.കെ.ഗോപകുമാര്‍ (റീജ്യണല്‍ ഡപ്യൂട്ടി ഡയറക്ടറുടെ ഓഫീസ്,മലപ്പുറം) രണ്ടാം സ്ഥാനവും നേടി. കാരംസ് മല്‍സരത്തില്‍ കെ.സി.ദേവാനന്ദ് (പി.എച്ച്.സി.ചെറിയമുണ്ടം) കെ.ശിവദാസന്‍ (ജില്ലാ മെഡിക്കല്‍ ഓഫീസ് മലപ്പുറം) എന്നിവര്‍ ഒന്നാം സ്ഥാനവും, പി.രാമനുണ്ണി (പി.എച്ച്.സി.ചെമ്മലശ്ശേരി) പി.പി.അഖില്‍ (മുന്‍സിഫ് കോടതി, പെരിന്തല്‍മണ്ണ) എന്നിവര്‍ രണ്ടാം സ്ഥാനവും നേടി. മഞ്ചേരി ചെസ്സ് അക്കാദമിയിലെ ടി.വി.രാമകൃഷ്ണന്, കെ.സി.ചന്ദ്രന് എന്നിവര്‍ കളി നിയന്ത്രിച്ചു. സംസ്ഥാന ചെസ്സ് അസോസിയേഷന് മുന്‍പ്രസിഡന്റ് പി.അബ്ദുറഹിമാന് സമ്മാന വിതരണം നിര്‍വ്വഹിച്ചു.