അക്ഷര കലാ കായിക സമിതിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന
ജില്ലാതല ചെസ് കാരംസ് മത്സരങ്ങൾ
2022 ജൂൺ 18 ശനിയാഴ്ച തൈക്കാട് എൻ.ജി.ഒ യൂണിയൻ ഹാളിൽ
ഏഷ്യൻ ഗെയിംസ് ഗോൾഡ് മെഡൽ ജേതാവ് ഷർമ്മി ഉലഹന്നാൻ ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ യൂണിയൻ ജില്ലാ പ്രസിഡണ്ട് സ. സുരേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സ. സജീവ് കുമാർ സ്വാഗതവും സംസ്ഥാന വൈസ്പ്രസിഡന്റ് സ.ബി. അനിൽ കുമാർ ആശംസകളും അക്ഷര കലാ കായിക സമിതി ജോയിന്റ് കൺവീനർ സ.സജിലാൽ നന്ദിയും പറഞ്ഞു.