ജനകീയ ആസൂത്രണത്തിന്റെ ഇരുപത്തിയഞ്ചാം വാർഷികത്തിന്റെ ഭാഗമായി കേരള എൻ ജി ഒ യൂണിയൻ തൃശ്ശൂർ ജില്ലാ കമ്മിറ്റി അതിരപ്പിള്ളി ഗ്രാമപഞ്ചായത്തിലെ തവളക്കുഴിപ്പാറ ആദിവാസി കോളനിയിൽ ജനങ്ങൾക്കായി ഓൺലൈൻ സേവന കേന്ദ്രം സ്ഥാപിച്ചു നൽകി. കോളനിയിലെ ജനങ്ങൾക്ക് സർക്കാർ സേവനങ്ങൾ കൂടുതൽ മെച്ചപ്പെട്ട രീതിയിൽ വേഗത്തിൽ ലഭിക്കുന്നതിനായുള്ള ഇടപെടലാണ് യൂണിയൻ ജില്ലാ കമ്മറ്റി നടത്തിയത്. കമ്പ്യൂട്ടർ, പ്രിൻറർ, ഇൻറർനെറ്റ് കണക്ഷൻ ഉൾപ്പെടെയുള്ള ആധുനിക സജ്ജീകരണങ്ങളാണ് കോളനിയിലെ ജനങ്ങൾക്കായി കേരള എൻ ജി ഒ യൂണിയൻ സ്ഥാപിച്ചു നൽകിയത്. കൂടാതെ അടിച്ചിൽതൊട്ടി കോളനിയിലെ വിദ്യാർത്ഥികൾക്കായി ലൈബ്രറി നിർമ്മിച്ചു നൽകുന്ന ഭാഗമായി പുസ്തകങ്ങൾ കോളനിയിലേക്ക് സംഭാവന ചെയ്തു.