വയനാട് ജില്ലയിൽ കളക്ട്രേറ്റ് പരിസരത്ത് കേരള എൻ.ജി.ഒ. യൂണിയൻ വയനാട് ജില്ലാ കമ്മറ്റി നിർമ്മിച്ച ഭിന്നശേഷിക്കാർക്കുള്ള വാഹന പാർക്കിംഗ് കേന്ദ്രത്തിന്റെ ഉദ്ഘാടനം കേരള സഹകരണ വികസന ക്ഷേമനിധി ബോഡ് വൈസ് ചെയർമാൻ സി.കെ.ശശീന്ദ്രൻ നിർവ്വഹിച്ചു. യൂണിയൻ സംസ്ഥാന സെക്രട്ടറി എസ്.അജയകുമാർ, സംസ്ഥാന സെക്രട്ടറിയറ്റ് അംഗം പി.വി.ഏലിയാമ്മ, കെ.ജി.ഒ.എ ജില്ലാ സെക്രട്ടറി എ.ടി.ഷൺമുഖൻ ജില്ലാ പ്രസിഡണ്ട് എന്നിവർ സംസാരിച്ചു. ടി.കെ.അബ്ദുൾ ഗഫൂർ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എ.കെ.രാജേഷ് സ്വാഗതവും, ട്രഷറർ കെ.എം.നവാസ് നന്ദിയും പറഞ്ഞു.