ജനകീയാസൂത്രണത്തിൻ്റെ ഇരുപത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ച് കേരള എൻ.ജി.ഒ യൂണിയൻ പാലക്കാട് ജില്ലാ വനിതാ – ശിശു ആശുപത്രി പരിസരത്ത് നിർമ്മിച്ച “കുട്ടികളുടെ പാർക്ക് ” ബഹു: ആരോഗ്യ, വനിതാ – ശിശു വികസന വകുപ്പ് മന്ത്രി ശ്രീമതി. വീണാ ജോർജ്ജ് ഉദ്ഘാടനം ചെയ്തു. എൻ.ജി.ഒ യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി സ. എം. എ അജിത് കുമാർ “വാട്ടർ കൂളർ കം പ്യൂരിഫയർ” സ്ഥാപിച്ചതിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു. യൂണിയൻ ജില്ലാ വൈസ് പ്രസിഡൻ്റ് സ. വി ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സ. ഇ മുഹമ്മദ് ബഷീർ, കെ മഹേഷ്, ജില്ലാ ജോയിൻ്റ് സെക്രട്ടറി സ. ബി രാജേഷ്, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ.പി റീത്ത, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. പി. കെ ജയശ്രീ എന്നിവർ സംസാരിച്ചു. യൂണിയൻ ജില്ലാ സെക്രട്ടറി സ. കെ സന്തോഷ് കുമാർ സ്വാഗതവും, ജില്ലാ ട്രഷറർ സ. എം പ്രസാദ് നന്ദിയും പറഞ്ഞു