Kerala NGO Union

കേരള എന്‍.ജി.ഒ. യൂണിയന്‍ ജില്ലാ സമ്മേളനം മുന്‍ എം.പി. എന്‍.എന്‍. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്യുന്നു

പൈനാവ് :കേന്ദ്ര ഗവണ്‍മെന്‍റ് പിന്തുടര്‍ന്നുവരുന്ന ജനദ്രോഹ നയങ്ങള്‍ക്കെതിരെ കൃത്യമായ ബദല്‍ മാതൃക സൃഷ്ടിക്കുന്ന കേരളത്തിലെ പിണറായി വിജയന്‍ സര്‍ക്കാരിന് കരുത്തുപകരുവാനും 25 വര്‍ഷങ്ങള്‍ക്കപ്പുറം മുന്‍പില്‍ കണ്ടുകൊണ്ടുള്ള വികസന പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യമിടുന്ന നവകേരള നിര്‍മ്മിതിയില്‍ പങ്കാളികളാകുവാനും കേരളാ എൻ.ജി.ഒ. യൂണിയന്‍ ഇടുക്കി ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.പൈനാവ് കുയിലിമല ജില്ലാ പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന പ്രതിനിധി സമ്മേളനം മുന്‍ എം.പി. എന്‍.എന്‍ കൃഷ്ണപ്രസാദ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്‍റ് കെ.കെ. പ്രസുഭകുമാര്‍ അദ്ധ്യക്ഷനായ സമ്മേളനത്തില്‍ ജില്ലാ ജോയിന്‍റ് സെക്രട്ടറിമാരായ ജോബി ജേക്കബ് രക്തസാക്ഷി പ്രമേയവും റ്റി.ജി. രാജീവ് അനുശോചന പ്രമേയവും അവതരിപ്പിച്ചു.ജില്ലാ സെക്രട്ടറി എസ് സുനില്‍കുമാര്‍ സ്വാഗതവും ജില്ലാ ട്രഷറര്‍ പി എ ജയകുമാര്‍ കൃതജ്ഞതയും രേഖപ്പെടുത്തി. സംസ്ഥാന സെക്രട്ടറിയേറ്റംഗം റ്റി എം ഹാജറ, സംസ്ഥാന കമ്മറ്റിയംഗം സി.എസ്. മഹേഷ് എന്നിവര്‍ പങ്കെടുത്തു.

                          കേരളാ എന്‍ ജി.ഒ. യൂണിയന്‍ ജില്ലാ പ്രസിഡന്‍റായി കെ കെ  പ്രസുഭകുമാര്‍ സെക്രട്ടറിയായി എസ്. സുനില്‍കുമാര്‍, ട്രഷററായി പി എ ജയകുമാര്‍ എന്നിവരെ സമ്മേളനം തെരഞ്ഞെടുത്തു. കുയിലിമല ജില്ലാ പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന സമ്മേളനത്തില്‍ ജില്ലാ പ്രസിഡന്‍റ് കെ.കെ. പ്രസുഭകുമാര്‍ പതാക ഉയര്‍ത്തി. രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയ്ക്കു ശേഷം ജില്ലാ പ്രസിഡന്‍റിന്‍റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന  2021 കൌണ്‍സില്‍ യോഗത്തില്‍ ജില്ലാ സെക്രട്ടറി പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.പ്രവര്‍ത്തന റിപ്പോര്‍ട്ടിന്മേല്‍ നടന്ന ചര്‍ച്ചയില്‍  എം.എം.റസീന, (തൊടുപുഴ ഈസ്റ്റ്) കെ. സന്തോഷ് (തൊടുപുഴ വെസ്റ്റ്) അജിത പി.എസ്. (ഇടുക്കി) പി.ജി. മഞ്ജു (കട്ടപ്പന) ജാന്‍സി പി.എ. (ഉടുമ്പന്‍ചോല), വിജയമ്മ കെ. (ദേവികുളം), അമ്പിളിരാജ് (അടിമാലി), സീമോള്‍ എം .റ്റി. (പീരുമേട്), കെ. സുലൈമാന്‍കുട്ടി (കുമളി) എന്നിവര്‍ പങ്കെടുത്തു. വരവ് ചെലവ് കണക്കുകള്‍ ജില്ലാ ട്രഷറര്‍ കെ.സി. സജീവന്‍ അവതരിപ്പിച്ചു.ചർച്ചകള്‍ക്കും മറുപടിക്കും ശേഷം പ്രവര്‍ത്തന റിപ്പോര്‍ട്ടും വരവു ചെലവു കണക്കും സമ്മേളനം ഏകകണ്ഠേന അംഗീകരിച്ചതോടെ 2021 കൌണ്‍സില്‍ യോഗം അവസാനിച്ചു.

കെ.സി. സജീവന്‍റെ താല്‍ക്കാലിക അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനം താഴെപ്പറയുന്നവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.
പ്രസിഡന്‍റ്       കെ.കെ. പ്രസുഭകുമാര്‍‌
വൈസ് പ്രസിഡന്‍റ് വി.എസ്. സുനില്‍, നീനാ ഭാസ്കരന്‍
സെക്രട്ടറി എസ്. സുനില്‍കുമാര്‍
ജോ. സെക്രട്ടറി റ്റി.ജി. രാജീവ്, ജോബി ജേക്കബ്
 ട്രഷറര്‍ പി.എ. ജയകുമാര്‍
സെക്രട്ടറിയേറ്റംഗങ്ങള്‍
കെ.സി. സജീവന്‍, കെ.എസ്. ജാഫര്‍ഖാന്‍, ജി. ഷിബു, പി.എം. റഫീഖ്, എം.ആര്‍. രജനി, എം.ബി. ബിജു, എസ്. സ്മിത, പി.എന്‍. ബിജു.
ഉച്ചതിരിഞ്ഞ് 3.30 ന് സംസ്ഥാന കമ്മിറ്റിയംഗം എല്‍. മായ സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സംഘടനാ റിപ്പോര്‍ട്ടിന്മേല്‍ നടന്ന ചര്‍ച്ചയില്‍  ബിജോയി എന്‍.ജെ. (തൊടുപുഴ ഈസ്റ്റ്), സജിമോന്‍ എം.യു. (തൊടുപുഴ വെസ്റ്റ്), അനീഷ് ജോര്‍ജ്ജ് (ഇടുക്കി) മിഥുന്‍ലാല്‍ (കട്ടപ്പന)  ബ്രൈറ്റ്മോന്‍ പി. (ഉടുമ്പന്‍ചോല), പി,.എസ്. രഞ്ജിത്ത് (ദേവികുളം), കെ.എ. ദില്‍ജിത്ത് (അടിമാലി), ബിജോയ് തോമസ് (പീരുമേട്), ഷിജോ കെ. മോഹനന്‍ (കുമളി) എന്നിവര്‍ പങ്കെടുത്തു.
സംഘടനാ റിപ്പോര്‍ട്ടിന്മേല്‍ ഉയര്‍ന്നുവന്ന ചര്‍ച്ചകള്‍ക്ക്   സംസ്ഥാന സെക്രട്ടറി ആര്‍. സാജന്‍ മറുപടി പറഞ്ഞു.