വെല്ലുവിളികൾക്കിടയിലും മുന്നേറ്റം സാധ്യമാക്കുന്ന സംസ്ഥാന ബഡ്ജറ്റിനെ അഭിവാദ്യം അർപ്പിച്ചുകൊണ്ട് സർക്കാർ ജീവനക്കാരും അധ്യാപകരും എഫ് എസ് ഇ റ്റി ഒ യുടെ നേതൃത്വത്തിൽ ജില്ലയിൽ സർക്കാർ ഓഫീസുകൾക്ക് മുന്നിലും വിദ്യാലയങ്ങൾക്ക് മുന്നിലും അഭിവാദ്യ പ്രകടനങ്ങൾ നടത്തി.
ജില്ലയിൽ വിവിധ കേന്ദ്രങ്ങളിൽ നടന്ന പ്രകടനങ്ങൾ ഉദ്ഘാടനം ചെയ്തുകൊണ്ട് എഫ് സി റ്റി ഒ ജില്ലാ സെക്രട്ടറി ഈ നന്ദകുമാർ, കേരള എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ വി പ്രഫുൽ, കേരള എൻജിഒ യൂണിയൻ ജില്ലാ പ്രസിഡണ്ട് പി വരദൻ, കെ ജി എൻ എ സംസ്ഥാന സെക്രട്ടറി സുധീഷ് , കെ ജി ഒ എ ജില്ലാ സെക്രട്ടറി എ സി ശേഖർ,
കേരള എൻജിഒ യൂണിയൻ ജില്ലാ ജോയിൻ സെക്രട്ടറി പി ജി കൃഷ്ണകുമാർ, പി സുനീഷ് എൻജിഒ യൂണിയൻ ജില്ലാ വൈസ് പ്രസിഡണ്ട് എം കെ ബാബു, ആർ എൽ സിന്ധു, ജില്ലാ ട്രഷറർ ഒ പി ബിജോയ് സെക്രട്ടറിയേറ്റ് അംഗങ്ങളായ സി ആനന്ദ്, കെ എസ് ബിനോയ്, എം എച്ച് റാഫി, ടി എൻ സിജിമോൻ, കെഎം ശർമിള, പി അജിത, കെ എസ് ടി എ ജില്ലാ വൈസ് പ്രസിഡണ്ട് കെ പ്രമോദ് , ലത ടീച്ചർ, കെ എം സി എസ് യു ജില്ലാ സെക്രട്ടറി വിനോദ് എന്നിവർ സംസാരിച്ചു.