കേന്ദ്രസര്‍ക്കാരിന്റെ കോര്‍പ്പറേറ്റനുകൂല ജനദ്രോഹ നയങ്ങള്‍ക്കെതിരെ രാജ്യത്തെ ജനങ്ങള്‍ പ്രതിഷേധിക്കുമ്പോള്‍ പണിമുടക്കാനുള്ള അവകാശം പോലും ഇല്ലാതാക്കുന്ന നിലപാടുകള്‍ക്കെതിരെ ആക്ഷന്‍ കൌണ്‍സില്‍ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആന്റ് ടീച്ചേഴ്സിന്റെയും അദ്ധ്യാപക സര്‍വ്വീസ് സംഘടനാ സമരസമിതിയുടെയും ആഭിമുഖ്യത്തില്‍ സംസ്ഥാനവ്യാപകമായി 1000 കേന്ദ്രങ്ങളില്‍ ജനാധിപത്യസംരക്ഷണസദസ്സുകള് സംഘടിപ്പിച്ചു. ജില്ലയില്‍ 104 സദസ്സുകളാണ് സംഘടിപ്പിച്ചത്. മലപ്പുറം ഡി.ഡി.ഇ.ഓഫീസില്‍ യൂണിയന് ജില്ലാ സെക്രട്ടറി കെ.വിജയകുമാര്‍ സദസ്സ് ഉദ്ഘാടനം ചെയ്തു.