പണിമുടക്ക് അവകാശം തൊഴിലവകാശം എന്ന മുദ്രാവാക്യമുയർത്തി ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആന്റ് ടീച്ചേഴ്സ്-അധ്യാപക സർവീസ് സംഘടനാ സമരസമിതിയുടെ ആഭിമുഖ്യത്തിൽ ജില്ലയിലെ ഓഫീസുകളിലും വിദ്യാലയങ്ങളിലുമായി നൂറ് കേന്ദ്രങ്ങളിൽ ജനാധിപത്യ സംരക്ഷണ സദസ്സ് സംഘടിപ്പിച്ചു.സദസ്സ് ഉദ്ഘാടനം ചെയ്തു കൊണ്ട് ആക്ഷൻ കൗൺസിൽ നേതാക്കളായ എൽ.മാഗി, ടി.എൻ.മിനി,കെ.കെ.സുനിൽകുമാർ, ഡയന്യൂസ് തോമസ്,കെ.എ.അൻവർ,ജോഷി പോൾ,കെ.ജി.അശോകൻ,രാജമ്മ രഘു ,ഏലിയാസ് മാത്യു, കെ.എസ്.ഷാനിൽ,സന്തോഷ് ടി.വർഗ്ഗീസ്,ആർ.സാജൻ,കെ.വി.വിജു, പി.നരേന്ദ്രൻ എന്നിവരും സമരസമിതി നേതാക്കളായ സി.എ.അനീഷ്,ബിന്ദു രാജൻ,പി.അജിത്ത്,ഹുസൈൻ പുതുവന,ശ്രീജി തോമസ്, എ.ജി.അനിൽകുമാർ തുടങ്ങിയവരും സംസാരിച്ചു.16 ജൂൺ 2022