പണിമുടക്കവകാശം  തൊഴിലവകാശമാക്കണമെന്നാവശ്യപ്പെട്ട് ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻ്റ് ടീച്ചേർസ്, അദ്ധ്യാപക സർവീസ് സംഘടനാ സമരസമിതി എന്നീ സമരമുന്നണികളുടെ ആഭിമുഖ്യത്തിൽ അദ്ധ്യാപകരും ജീവനക്കാരും ജനാധിപത്യ സംരക്ഷണ സദസ്സ് സംഘടിപ്പിച്ചു.കണ്ണൂർ കലക്ടറേറ്റ് പരിസരത്ത് നടന്ന പരിപാടി എൻ.ജി.ഒ.യൂണിയൻ  സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ എ.എ. ബഷീർ ഉദ്ഘാടനം ചെയ്തു..  ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ നടന്ന ജനാധിപത്യ സംരക്ഷണ സദസ്സിൽ ആക്ഷൻ കൗൺസിൽ സമര സമിതി നേതാക്കളായ സി.സി.വിനോദ് കുമാർ, എ.കെ.ബീന ടീച്ചർ,എ രതീശൻ, കെ.വി.മനോജ് കുമാർ, എ.എം സുഷമ, കെ.രഞ്ജിത്ത്, ടി.ഒ.വിനോദ് കുമാർ, കെ.ഷാജി, കെ.ശശീന്ദ്രൻ, പി.വി.പ്രദീപൻ, കെ.രഞ്ജിത്ത്, കെ.വി.പുഷ്പജ, എം.ബാബു, പി.ആർ. സ്മിത, കെ.സുധീർ കുമാർ, കെ.വി.മഞ്ജുള, എ..വി.മനോജ് കുമാർ, പി.എം.അബ്ദുൾ ജബ്ബാർ, ദിലീപ് ദിവാകർ, കൈരളി, നാരായണൻ കുഞ്ഞിക്കണ്ണോത്ത്, റോയ് ജോസഫ്, സിജു.പി.തോമസ്, രാജീവൻ മാണിക്കോത്ത്, സുരേഷ് ചന്ദ്ര ബോസ്, എൻ.സുരേന്ദ്രൻ എന്നിവർ സംസാരിച്ചു. ജില്ലയിൽ ആകെ 105 കേന്ദ്രങ്ങളിലായി നൂറുകണക്കിന് ജീവനക്കാരും അധ്യാപകരും പരിപാടിയിൽ പങ്കെടുത്തു..