പണിമുടക്കവകാശം തൊഴിലാവകാശം –ജനാധിപത്യ സംരക്ഷണ സദസ്സ്
പണിമുടക്കവകാശം തൊഴിലാവകാശം എന്ന മുദ്രാവാക്യമുയർത്തി സംസ്ഥാന ജീവനക്കാരും, അധ്യാപകരും ആക്ഷൻ കൗൺസിലിന്റെയും, സമര സമിതിയുടെയും നേതൃത്വത്തിൽ ആയിരം കേന്ദ്രങ്ങളിൽ ജനാധിപത്യ സംരക്ഷണ സദസ്സുകൾ സംഘടിപ്പിച്ചു.മോദി സർക്കാരിന്റെ ജനവിരുദ്ധ, തൊഴിലാളി ദ്രോഹ നയങ്ങൾക്കെതിരായുള്ള പ്രക്ഷോഭം രാജ്യത്ത് കൂടുതൽ കരുത്താർജ്ജിച്ചു വരികയാണ്. തൊഴിലാളികളുടെ ജീവിക്കാനുള്ള അവകാശത്തെപ്പോലും നിരാകരിക്കുന്ന ഏറ്റവും ക്രൂരമായ നയങ്ങൾ അടിച്ചേല്പിച്ചു് കൊണ്ടാണ് കേന്ദ്ര സർക്കാർ മുന്നോട്ട് പോകുന്നത്.
വികാസ് ഭവനിൽ നടന്ന സദസ്സ് ആക്ഷൻ കൗണ്‍സിൽ ജനറൽ കൺവീനർ എം.എ അജിത് കുമാർ ഉദ്ഘാടനം ചെയ്തു. വിവിധ സ്ഥാപനങ്ങളിൽ നടന്ന സദസ്സുകൾ എൻ.ജി.ഒ യൂണിയൻ സംസ്ഥാന സെക്രട്ടറി വി.കെ ഷീജ, എൻ.ജി.ഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.പി സുനിൽ കുമാർ, എഫ്.എസ്.ഇ.ടി.ഒ ജില്ലാ സെക്രട്ടറി ജി.ശ്രീകുമാർ, യൂണിയൻ നോർത്ത് ജില്ലാ സെക്രട്ടറി കെ.എ ബിജുരാജ്, എൻ.ജി.ഒ യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എസ്. ശ്രീകുമാർ, എം.രഞ്ജിനി എന്നിവർ ഉദ്ഘാടനം ചെയ്തു സംസാരിച്ചു.