ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് അധ്യാപക സർവീസ് സംഘടന സമരസമിതി
പണിമുടക്ക് അവകാശം തൊഴിലവകാശം എന്ന മുദ്രാവാക്യം ഉയർത്തിയും സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും പണിമുടക്കുന്നതിന് അവകാശം നൽകുന്ന നിയമനിർമ്മാണം നടത്തണമെന്ന് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടും ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സിന്റെയും അധ്യാപക സർവീസ് സംഘടന സമരസമിതിയുടെയും ആഭിമുഖ്യത്തിൽ ജില്ലയിൽ വിവിധ കേന്ദ്രങ്ങളിൽ ജനാധിപത്യ സംരക്ഷണ സദസ്സ് സംഘടിപ്പിച്ചു.
തൃശൂർ കോർപറേഷൻ ഓഫീസിനു മുന്നിൽ ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ്ജില്ലാ കൺവീനർ ഇ നന്ദകുമാർ ഉദ്ഘാടനം ചെയ്തു.സമരസമിതി ജില്ലാകൺവീനർ എം യു കബീർ തൃശ്ശൂർ താലൂക്ക് ഓഫീസിനു മുന്നിൽ ഉദ്ഘാടനം ചെയ്തു.
അയ്യന്തോൾ സിവിൽ സ്റ്റേഷനിലെ വിവിധ ഓഫീസുകളിൽ കെ എസ് ടി എ സംസ്ഥാന വൈസ് പ്രസിഡൻറ് മദൻമോഹൻ, എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറി പി ബി ഹരിലാൽ , കെജിഒഎ സംസ്ഥാന സെക്രട്ടറി യു സലിൽ, കെഎസ്ടിഎ ജില്ലാ പ്രസിഡൻറ് സാജൻ ഇഗ്നേഷ്യസ് കെജിഒഎ ജില്ലാ പ്രസിഡൻറ് പി ജയകുമാർ എന്നിവർ ഉദ്ഘാടനം ചെയ്തു സംസാരിച്ചു.
ജില്ലയിലെ മറ്റു ഓഫീസുകളിൽ നടന്ന യോഗങ്ങളിൽ കെ എസ് ടി എ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം വി എം കരീം മുല്ലശ്ശേരി ബ്ലോക്ക് ഓഫീസിലും, എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ വി പ്രഫുൽ ചാലക്കുടി താലൂക്ക് ഓഫീസിലും, കെ ജി ഒ എ ജില്ലാ കമ്മിറ്റി അംഗം ഡോ. സതീശൻ വെള്ളാങ്കല്ലൂർ ബ്ലോക്ക് ഓഫീസിലും എൻജിഒ യൂണിയൻ ജില്ലാ പ്രസിഡൻറ് പി വരദൻ ഇറിഗേഷൻ ഓഫിസ് കോംപ്ലക്സും,, കെ ജി എൻ എ നേതാവ് സി എം ഉഷാറാണി മെഡിക്കൽ കോളേജിലും കെ എം സി എസ് യു സംസ്ഥാന കമ്മറ്റി അംഗംദിലീപൻ ജില്ലാ ആശുപത്രിയിലും, KMCSU ജില്ലാ സെക്രട്ടറി വിനോദ് കുന്ദംകുളം സിവിൽ സ്റ്റേഷനിലും, ജോയിൻറ് കൗൺസിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം വി വി ഹാപ്പി ചെറുതുരുത്തിയിലും, ജോയിൻറ് കൗൺസിൽ ജില്ലാ സെക്രട്ടറി വി ജെ മെർലി ചാവക്കാട് താലൂക്ക് ഓഫീസിനു മുന്നിലും, ഉദ്ഘാടനം ചെയ്തു സംസാരിച്ചു.
ആക്ഷൻ കൗൺസിൽ – സമരസമിതി നേതാക്കളായ കെ എ ശിവൻ, ടി വി ഗോപകുമാർ, ലത ടി എം, പി ആർ രമേഷ്, ശശി മാസ്റ്റർ, ബേബി ടീച്ചർ, പി ജി കൃഷണകുമാർ, എം കെ ബാബു, ഒ പി ബിജോയ്, രഹ്ന പി ആനന്ദ്, ലൈസമ്മ, Dr അബ്ദുൾ ഷെരീഫ് എന്നിവർ വിവിധ സ്ഥലങ്ങളിൽ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.