2022 മാർച്ച് 28, 29 തിയതികളിലെ ദേശീയ പണിമുടക്കിൽ തൊഴിലാളികളും ജീവനക്കാരും പങ്കെടുക്കുന്നത് വിലക്കിയ കോടതി വിധി ജനാധിപത്യ സംവിധാനത്തിൽ പ്രതിഷേധിക്കാനുള്ള അവകാശത്തെ നിഷേധിക്കലാണ്. സംഘടിക്കാനും കൂട്ടായി വില പേശാനും ഉള്ള ഭരണഘടനാപരമായുള്ള അവകാശങ്ങൾ പോലും ഹനിക്കപ്പെടുന്ന സാഹചര്യത്തിൽ പണി മുടക്കവകാശം നിയമം മൂലം തൊഴിലവകാശമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് 2022 ജൂൺ 16 ന്1000 കേന്ദ്രങ്ങളിൽ ആക്ഷൻ കൗൺസിലിന്റേയും സമരസമിതിയുടെയും നേതൃത്വത്തിൽ ജനാധിപത്യ സംരക്ഷണ സദസ്സ് സംഘടിപ്പിച്ചു. സൗത്ത് ജില്ലയിൽ 69 കേന്ദ്രങ്ങളിലായി 4805 പേർ പങ്കെടുത്തു.