Kerala NGO Union

മിനിസ്റ്റീരിയൽ വിഭാഗം ജീവനക്കാരുടെ സ്ഥാനക്കയറ്റം അനുവദിക്കുക,
അസിസ്റ്റൻറ് എൻജിനീയർ തസ്തിക കളിലേക്ക് സ്ഥാനകയറ്റത്തിനുള്ള തടസ്സങ്ങൾ നീക്കുക.
 ലാസ്റ്റ് ഗ്രേഡ് ജീവനക്കാരുടെ ബൈട്രാൻസ്ഫർ പ്രമോഷൻ നടപ്പിലാക്കുക.
 ജില്ലാതല തസ്തികൾക്ക് ജില്ലകളിൽ നിയമനാധികാരികളെ നിശ്ചയിക്കുക.
താൽക്കാലിക തസ്തികൾക്ക് തുടർച്ചാനുമതി ലഭ്യമാക്കുക.
തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉന്നയിച്ചുകൊണ്ട് കേരള എൻ ജി ഒ യൂണിയൻറെ നേതൃത്വത്തിൽ ജലവിഭവ വകുപ്പ് അഡീഷണൻ ഇറിഗേഷൻ ഡിവിഷൻ ഓഫീസിനു മുന്നിൽ കൂട്ട ധർണ സംഘടിപ്പിച്ചു.
ധർണ്ണ കേരള എൻ ജി ഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ വി പ്രഫുൽ ഉദ്ഘാടനം ചെയ്തു.
യൂണിയൻ ജില്ലാ പ്രസിഡന്റ് പി വരദൻ അധ്യക്ഷനായിരുന്നു യൂണിയൻ ജില്ലാ സെക്രട്ടറി പി ബി ഹരിലാൽ സ്വാഗതം ആശംസിക്കുകയും സംസ്ഥാന കമ്മിറ്റി നന്ദകുമാർ അഭിവാദ്യം ചെയ്യുകയും ചെയ്തു. യൂണിയൻ ജില്ലാ ജോ സെക്രട്ടറി രഹന പി ആനന്ദ് നന്ദി പ്രകാശിപ്പിച്ചു.