ജലസേചന വകുപ്പിൽ അസിസ്റ്റൻ എൻഞ്ചിനിയർ തസ്തികയിലേക്ക് സ്ഥാനകയറ്റത്തിനുള്ള തടസ്സങ്ങൾ നീക്കുക, ലാസ്റ്റ് ഗ്രേഡ് ജീവനക്കാരുടെ പ്രമോഷൻ നടപ്പിലാക്കുക, താൽക്കാലിക തസ്തികൾക്ക് തുടർച്ചാനുമതി ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് എൻ.ജി.ഒ യൂണിയൻ ചീഫ് എൻഞ്ചിനിയർ ഓഫിസിനുമുന്നിലും ഡിവിഷൻ ഒഫിസുകൾക്ക് മുന്നിലും ധർണ്ണ നടത്തി. കോഴിക്കോട് സിവിൽ സ്റ്റേഷനു മുന്നിൽ നടന്ന ധർണ്ണ യൂണിയൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.പി സന്തോഷ് ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ സെക്രട്ടറി കെ.പി രാജേഷ്, പ്രസിഡൻറ്റ ഹംസാ കണ്ണാട്ടിൽ , സംസ്ഥാന കമ്മറ്റിയംഗങ്ങളായ സിന്ധുരാജൻ, അനൂപ് തോമസ് എന്നിവർ സംസാരിച്ചു. ജില്ലാ ട്രഷറർ വി. സാഹിർ, ജില്ലാ ജോ സെക്രട്ടറി പി സി ഷജീഷ് കുമാർ , വൈസ് പ്രസി : എം ദൈ ദ്യ ന്ദ്രകുമാർ , ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ.രാജേഷ് എന്നിവർ നേതൃത്വം നൽകി.