കേരള എൻ.ജി.ഒ. യൂണിയന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി ജലസേചന വകുപ്പ് ചീഫ് എഞ്ചിനീയർ / ഡിവിഷൻ ഓഫീസുകൾക്ക് മുമ്പിൽ ജീവനക്കാരുടെ കൂട്ട ധർണ്ണ സംഘടിപ്പിച്ചു. മിനിസ്റ്റീരിയൽ വിഭാഗം ജീവനക്കാരുടെ സ്ഥാനക്കയറ്റം അനുവദിക്കുക, അസിസ്റ്റൻ്റ് എഞ്ചിനിയർ തസ്തികകളിലേക്ക് സ്ഥാനക്കയറ്റത്തിനുള്ള തടസങ്ങൾ നീക്കുക, ലാസ്റ്റ് ഗ്രേഡ് ജീവനക്കാരുടെ ബൈ ട്രാൻസ്ഫർ പ്രൊമോഷൻ നടപ്പിലാക്കുക, ജില്ലാതല തസ്തികകൾക്ക് ജില്ലകളിൽ നിയമനാധികാരികളെ നിശ്ചയിക്കുക, താൽക്കാലിക തസ്തികകൾക്ക് തുടർച്ചാനുമതി ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ്ണ നടത്തിയത്.വയനാട് ജില്ലയിൽ ബത്തേരി മൈനർ ഇറിഗേഷൻ ഡിവിഷൻ ഓഫീസിനു മുമ്പിൽ നടത്തിയ ധർണ്ണ എൻ.ജി.ഒ.യൂണിയൻ സംസ്ഥാന സെക്രട്ടറി എസ്.അജയകുമാർ ഉദ്ഘാടനം ചെയ്തു.