കേരള എൻ ജി ഒ യൂണിയൻ സർക്കാർ ജീവനക്കാർക്കായി സംഘടിപ്പിച്ച ജില്ലാതല കായികമേള തൃശ്ശൂർ ഗവൺമെൻറ് എൻജിനിയറിങ് ഗ് കോളേജ് ഗ്രൗണ്ടിൽ വച്ച് നടന്നു. മത്സരങ്ങൾ തൃശ്ശൂർ ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് കെ ആർ സാംബശിവൻ ഉദ്ഘാടനം ചെയ്യ്തു
കേരള എൻ ജി ഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ വി പ്രഫുൽ, ജില്ലാ സെക്രട്ടറി പി ബി ഹരിലാൽ, പ്രസിഡണ്ട് പി വരദൻ, സർഗ്ഗ വേദി കലാകായിക സമിതി കൺവീനർ എം കെ ബാബു, വൈസ് പ്രസിഡണ്ട് ആർ. എൽ. സിന്ധു, ജോയിൻ സെക്രട്ടറിമാർ പി ജി കൃഷ്ണകുമാർ, പി സുനീഷ്. ട്രഷറൻ ഒ പി ബിജോയ്, സെക്രട്ടേറിയറ്റ് അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.