ജില്ലാതല ചെസ് – കാരംസ് മത്സരങ്ങൾ

സിവിൽ സർവീസിലെ ജീവനക്കാരുടെ കലാ-കായിക അഭിരുചികൾ പ്രോത്സാഹിപ്പിക്കുന്നതിൻ്റെ ഭാഗമായി തിരുവനന്തപുരം നോർത്ത് ജില്ലാ കമ്മിറ്റിയുടെ കലാസാംസ്കാരിക സംഘടനയായ സംഘ സംസ്കാരയുടെ ആഭിമുഖ്യത്തിൽ പി.എം.ജി സിറ്റി സ്കൂളിൽ ജില്ലാതല ചെസ് – കാരംസ് മത്സരങ്ങൾ സംഘടിപ്പിച്ചു. ജില്ലാ പ്രസിഡൻ്റ് കെ.എം.സക്കീർ അധ്യക്ഷനായ യോഗത്തിൽ പ്രസിദ്ധ പർവ്വതാരോഹകനും എവറസ്റ്റ് കീഴടക്കിയ മലയാളിയുമായ ശ്രീ.ഷെയ്ക്ക് ഹസ്സൻ ഖാൻ ഉദ്ഘാടനം നിർവ്വഹിച്ചു.യൂണിയൻ സംസ്ഥാന ട്രഷറർ എൻ.നിമൽരാജ് ആശംസ അറിയിച്ചു. ജില്ലാ സെക്രട്ടറി കെ.എ. ബിജുരാജ് സ്വാഗതവും സംഘ സംസ്കാര കൺവീനർ സി.വി.ഹരിലാൽ നന്ദിയും പറഞ്ഞു.യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗങ്ങളായ ജി.ശ്രീകുമാർ ,ബി.കെ.ഷം ജു., എസ് ശ്രീകുമാർ, എം രഞ്ജിനി, ജില്ലാ ഭാരവാഹികൾ, ജില്ലാ സെക്രട്ടറിയേറ്റംഗങ്ങൾ, ജില്ലാ കമ്മിറ്റിയംഗങ്ങൾ എന്നിവർ പങ്കെടുത്തു.കാരംസ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി പി.രവീന്ദ്രൻ, ചെസ് അസോസിയേഷൻ സംസ്ഥാന ജോയിൻറ് സെക്രട്ടറി രാജേന്ദ്രൻ ആശാരി എന്നിവരുടെ മേൽനോട്ടത്തിൽ നടന്ന മത്സരങ്ങളിൽ  പുത്തൻചന്ത ഏര്യയിലെ സുബിൻ വിജയൻ ,വികാസ് ഭവൻ ഏര്യയിലെ അനുരാജ് .എസ് എന്നിവർ  കാരംസ്  മൽസരത്തിൽ ഒന്നും രണ്ടും സ്ഥാനവും ഡിഎച്ച്എസ് ഏര്യയിലെ ജ്യോതി എസ്, ഡി.എം ഇ ഏര്യയിലെ സ്നേഹപാലൻ.എൽ, പട്ടം ഏര്യയിലെ ബൈജു ‘എൻ.എം  എന്നിവർ ചെസ്  മൽസരത്തിൽ ഒന്നും രണ്ടും മൂന്നാം സ്ഥാനവും നേടി ജേതാക്കളായി. വിജയികൾക്കുള്ള സമ്മാനദാനം യൂണിയൻ സംസ്ഥാന ട്രഷറർ എൻ.നിമൽരാജ് നിർവ്വഹിച്ചു.