സംസ്ഥാന സർക്കാർ ജീവനക്കാർക്കായി കേരള NGO യൂണിയൻ കലാ കായിക സമിതിയായ സംഘസംസ്കാര സംഘടിപ്പിച്ച ജില്ലാ കലോത്സവത്തിൽ സിവിൽ സ്റ്റേഷൻ ഏര്യ ഓവറോൾ ചാമ്പ്യൻമാരായി.തൃപ്പുണിത്തുറ, ആലുവ എന്നീ ഏര്യകളാണ് രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കിയത്. മൂവാറ്റുപുഴ സെന്റ് അഗസ്റ്റിൻസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന സർഗ്ഗോത്സവത്തിന്റെ ഉദ്ഘാടനം കേരള സംഗീത നാടക അക്കാഡമി വൈസ് ചെയർമാൻ സേവ്യർ പുൽപ്പാട്ട് നിർവ്വഹിച്ചു. ആറ് വേദികളിലായി പത്തൊൻപത് മത്സരയിനങ്ങളിൽ മുന്നൂറിലധികം ജീവനക്കാർ മാറ്റുരച്ചു.സംഘാടക സമിതി ചെയർമാൻ സി.ആർ. ജനാർദ്ദനൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കേരള NGO യൂണിയൻ ജില്ലാ സെക്രട്ടറി കെ.എ.അൻവർ സ്വാഗതവും കലാസമിതി കൺവീനർ എൻ.ബി.മനോജ് നന്ദിയും പറഞ്ഞു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.കെ.സുനിൽകുമാർ, സംസ്ഥാന കമ്മിറ്റിയംഗം രാജമ്മ രഘു, ജില്ലാ പ്രസിഡന്റ് കെ.എസ്.ഷാനിൽ എന്നിവർ സംസാരിച്ചു.