കണ്ണൂർ; തൊഴിൽ വകുപ്പിൽ അസിസ്റ്റന്റ് ലേബർ ഓഫീസർ സെക്കൻ്റ് ഗ്രേഡ് തസ്തികയിൽ സംസ്‌ഥാനത്ത് മുൻപ് ഉണ്ടായിരുന്ന 3:1 നിയമനാനുപാതം പുനസ്ഥാപിക്കണമെന്നും തൊഴിൽ മേഖലയിൽ വന്ന മാറ്റങ്ങളും ജോലിഭാരവും കണക്കിലെടുത്ത് വകുപ്പിന്റെ പുനഃസംഘടന നടപ്പാക്കണമെന്നും ആവശ്യപ്പെട്ട് സംസ്‌ഥാനത്ത് ലേബർ കമ്മീഷണറേറ്റിനും മുന്നിലും ജില്ലാ ലേബർ ഓഫീസുകൾക്ക് മുന്നിലും കേരള എംജിഒ യൂണിയന്റെ നേതൃത്വത്തിൽ ജീവനക്കാർ പ്രകടനം നടത്തി. കണ്ണൂരിൽ നടന്ന പ്രകടനം യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എ എം സുഷമ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി പി സന്തോഷ് കുമാർ ജില്ലാ സെക്രട്ടറി എൻ സുരേന്ദ്രൻ എന്നിവർ പ്രസംഗിച്ചു.
