ജി.എസ്.ടി. വകുപ്പ് പുനഃസംഘടിപ്പിച്ച എല്‍.ഡി.എഫ് സര്‍ക്കാരിന് അഭിവാദ്യം എഫ്.എസ്.ഇ.ടി.ഒ പ്രകടനം നടത്തി. തസ്തികകള്‍ അപ്ഗ്രേഡ് ചെയ്തും, വകുപ്പിനെ ശക്തിപ്പെടുത്തിയും ജി.എസ്.ടി.വകുപ്പ് പുന:സംഘടിപ്പിച്ച ഇടതു സ്രക്കാരിന് അഭിവാദ്യം അര്‍പ്പിച്ച് എഫ്.എസ്.ഇ.ടി.ഒ യുടെ നേതൃത്വത്തില്‍ ജി.എസ്.ടി ഓഫീസുകള്‍ക്ക് മുമ്പില്‍ ജീവനക്കാര്‍ ആഹ്ലാദ പ്രകടനം നടത്തി. ക്ലപ്പറ്റ ജില്ലാ ജി.എസ്.ടി. ഓഫീസിനു മുമ്പില്‍ നടന്ന യോഗം യൂണിയന്‍ സംസ്ഥാന സെക്രട്ടറി എസ്.അജയകുമാര്‍ ഉദ്ഘാടനം ചെയ്തു.