കേരള എൻജിഒ യൂണിയൻ തൃശൂർ ജില്ലാ കമ്മിറ്റിയുടെയും സർഗ്ഗവേദി ജില്ലാ കലാകായിക സമിതിയുടെയും ആഭിമുഖ്യത്തിൽ ജില്ലയിലെ ജീവനക്കാരുടെ ചെസ്സ് – കാരംസ് മത്സരം സംഘടിപ്പിച്ചു. മത്സരങ്ങൾ അന്തർദേശിയ ചെസ്സ് താരം ശ്രീ ജോ പാറപ്പിള്ളി ഉദ്ഘാടനം ചെയ്തു. യൂണിയൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ വി പ്രഫുൽ അഭിവാദ്യം ചെയ്തു. യൂണിയൻ ജില്ലാ പ്രസിഡണ്ട് പി.വരദൻ ആദ്ധ്യക്ഷം വഹിച്ച യോഗത്തിന് ജില്ലാ സിക്രട്ടറി പി.ബി.ഹരിലാൽ സ്വാഗതവും ജില്ലാ ട്രഷറർ ഒ.പി. ബിജോയ് നന്ദിയും പറഞ്ഞു.
ഏരിയതലത്തിൽ സംഘടിപ്പിച്ച മത്സരങ്ങളിലെ വിജയികളാണ് ജില്ലാതല മത്സരത്തിൽ പങ്കെടുത്തത്. .