എൻ.ജി.ഒ. യൂണിയൻ കലാ – കായിക വേദിയായ ഗ്രാൻമയുടെ നേതൃത്വത്തിൽ ജീവനക്കാരെ പങ്കെടുപ്പിച്ചു കൊണ്ട് ജില്ലാതല ചെസ്സ് – കാരംസ് മൽസരങ്ങൾ നടത്തി.എൻ.ജി.ഒ. യൂണിയൻ ജില്ലാ സെന്ററിൽ നടന്ന മത്സരങ്ങൾ സന്തോഷ് ട്രോഫി കേരള ടീം അംഗം മുഹമ്മദ് റാഷിദ് ഉദ്ഘാടനം ചെയ്തു. യൂണിയൻ സംസ്ഥാന സെക്രട്ടറി എസ്.അജയകുമാർ, സംസ്ഥാന സെക്രട്ടറിയറ്റ് അംഗം പി.വി.ഏലിയാമ്മ എന്നിവർ സംസാരിച്ചു. ജില്ലാ പ്രസിഡണ്ട് ടി.കെ.അബ്ദുൾ ഗഫൂർ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എ.കെ.രാജേഷ് സ്വാഗതവും, ഗ്രാൻമ കലാ – കലാകായിക സമിതി കൺവീനർ ടി.ബി.സന്തോഷ് നന്ദിയും പറഞ്ഞു. ചെസ് മൽസരത്തൽ വി.ആർ.സന്തോഷ് ഒന്നാം സ്ഥാനവും, ദിവിൻഷാ രണ്ടാം സ്ഥാനവും നേടി. കാരംസ് (ഡബിൾ )മൽസരത്തിൽ രതീഷ്.പി.എസ് – സുധീഷ് ബാബു എന്നിവർ ഒന്നാം സ്ഥാനവും, അഖിൽ.ആർ– സിയേഷ് എന്നിവർ രണ്ടാം സ്ഥാനവും നേടി.