ഡെപ്യൂട്ടേഷൻ തസ്തികകൾ കുറവ് ചെയ്യുന്ന നടപടി നിർത്തി വയ്ക്കുക, ഭക്ഷ്യ ഭദ്രതാ നടത്തിപ്പും ഉപഭോക്തൃ സംരക്ഷണവും ശക്തിപ്പെടുത്തുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തി എൻജിഒ യൂണിയന്റെ നേതൃത്വത്തിൽ സിവിൽ സപ്ലൈസ് ജില്ലാ താലൂക്ക് ഓഫീസുകൾക്ക് മുന്നിൽ പ്രകടനം നടത്തി.
കോട്ടയം സിവിൽ സ്റ്റേഷന് മുന്നിൽ നടന്ന പ്രകടനം എൻജിഒ യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം ടി ഷാജി ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ സെക്രട്ടേറിയറ്റ് അംഗം വി സി അജിത്, ഏരിയ സെക്രട്ടറി മനേഷ് ജോൺ എന്നിവർ സംസാരിച്ചു.
കോട്ടയം താലൂക്ക് സപ്ലൈ ഓഫീസിനു മുന്നിൽ നടന്ന പ്രകടനത്തെ അഭിവാദ്യം ചെയ്തു എൻ ജി ഒ യൂണിയൻ ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ ഡി സലിം കുമാർ, സുബിൻ ലൂക്കോസ് എന്നിവർ സംസാരിച്ചു. വൈക്കം താലൂക്ക് സപ്ലൈ ഓഫീസിനു മുന്നിൽ നടന്ന പ്രകടനത്തിൽ ജില്ലാ ജോയിന്റ് സെക്രട്ടറി എം എൻ അനിൽകുമാർ, ജില്ലാ സെക്രട്ടറിയേറ്റംഗം സി ബി ഗീത എന്നിവർ സംസാരിച്ചു.
കാഞ്ഞിരപ്പള്ളി താലൂക്ക് സപ്ലൈ ഓഫീസിനു മുന്നിൽ ജില്ലാ വൈസ് പ്രസിഡന്റ് അനൂപ് എസ് സംസാരിച്ചു . പാലാ താലൂക്ക് ഓഫീസിനു മുന്നിൽ നടന്ന പ്രകടനത്തിൽ ജില്ലാ സെക്രട്ടേറിയറ്റ് അംഗം വി വി വിമൽകുമാർ, കെ കെ പ്രദീപ് എന്നിവർ സംസാരിച്ചു.
ചങ്ങനാശ്ശേരി താലൂക്ക് സപ്ലൈ ഓഫീസിനു മുന്നിൽ നടന്ന പ്രകടനത്തിൽ എൻജിഒ യൂണിയൻ ജില്ലാ കമ്മിറ്റി അംഗം ബെന്നി പി കുരുവിള സംസാരിച്ചു.