തദ്ദേശസ്വയംഭരണ വകുപ്പ് ഏകീകരണത്തിന്റെ ഭാഗമായി സ്പെഷ്യല്‍റൂള്‍ അംഗീകരിച്ചതില്‍ ആഹ്ലാദം പ്രകടിപ്പിച്ച് എഫ്.എസ്.ഇ.ടി.ഒ.നേതൃത്വത്തില്‍ ജില്ലാ താലൂക്ക് കേന്ദ്രങ്ങളില്‍ പ്രകടനം നടത്തി. മലപ്പുറം സിവില്‍സ്റ്റേഷനില്‍ നടന്ന പ്രകടനം എഫ്.എസ്.ഇ.ടി.ഒ.ജില്ലാ സെക്രട്ടറി കെ.വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു. കെ.മധുസൂദനന്, എന്‍.മുഹമ്മദ് അഷ്റഫ്, പി.വിശ്വനാഥന് എന്നിവര്‍ സംസാരിച്ചു.