തദ്ദേശ പൊതു സർവീസിന് വിശേഷാൽ ചട്ടം അംഗീകരിച്ച് യാഥാർത്ഥ്യമാക്കിയ LDF സർക്കാരിന് അഭിവാദ്യം അർപ്പിച്ച് ജീവനക്കാരും, അധ്യാപകരും പ്രകടനം നടത്തി.
ഏകീകൃത തദ്ദേശ സ്വയംഭരണ വകുപ്പിന്റെ സ്റ്റേറ്റ് സർവ്വീസിന്റെയും സബോർഡിനേറ്റ് സർവ്വീസിന്റെയും കരട് വിശേഷാൽ ചട്ടങ്ങളിൽ ഉൾപ്പെടുത്തിയ തസ്തിക സൃഷ്ടിക്കലും, തസ്തികകളുടെ അപ്ഗ്രഡേഷനും അംഗീകരിച്ചു യാഥാർഥ്യമാക്കിയ ഇടതുപക്ഷ സർക്കാരിന് അഭിവാദ്യം അർപ്പിച്ചുകൊണ്ടു എഫ്.എസ്.ഇ.ടി.ഒ യുടെ നേതൃത്വത്തിൽ ജീവനക്കാരും, അധ്യാപകരും പ്രകടനം നടത്തി.
സെക്രട്ടറിയേറ്റിന് മുന്നിൽ നടന്ന പ്രകടനം എഫ്.എസ്.ഇ.ടി.ഒ സംസ്ഥാന ട്രഷറർ ഡോ.എസ്.ആർ മോഹനചന്ദ്രൻ ഉദ്ഘാടനം ചെയ്തു.