എഫ് എസ് ഇ ടി ഒ ആഹ്ലാദ പ്രകടനം
തദ്ദേശ സ്വയംഭരണ പൊതുസർവീസ് സ്പെഷ്യൽ റൂൾ യാഥാർത്ഥ്യമാക്കിയ എല്‍ ഡി എഫ് സർക്കാർ തീരുമാനത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് എഫ്.എസ്.ഇ ടി ഒ.യുടെ ആഭിമുഖ്യത്തിൽ ജീവനക്കാരും അധ്യാപകരും തദ്ദേശ സ്വയംഭരണ പൊതുസർവീസ് ഓഫീസുകൾക്ക് മുമ്പിലും ജില്ലാ താലൂക്ക് കേന്ദ്രങ്ങളിലും പ്രകടനം നടത്തി. കണ്ണൂർ കലക്ട്രേറ്റിനു മുന്നില്‍ നടന്ന പ്രകടനം എൻ.ജി.ഒ.യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എ.എ. ബഷീർ ഉദ്ഘാടനം ചെയ്തു. പി.വി.പ്രദീപൻ മാസ്റ്റർ അദ്ധ്യക്ഷനായിരുന്നു. കെ.പ്രകാശൻ, എൻ.സുരേന്ദ്രൻ, എ.രതീശൻ, എ.എം.സുഷമ, ടി.ഒ.വിനോദ് കുമാർ, പി.ആർ. സ്മിത, എം ധനേഷ് എന്നിവർ സംസാരിച്ചു. ഇരിട്ടിയിൽ കെ.രതീശൻ, വി.വി വിനോദ് കുമാർ, പി.എ.ലെനീഷ്, കെ.രാജേഷ് എന്നിവരും തലശ്ശേരിയിൽ ടി.എം. സുരേഷ് കുമാര്‍, സഹീഷ് മാസ്റ്റര്‍ , ജയരാജൻ കാരായി എന്നിവരും സംസാരിച്ചു.
പയ്യന്നൂരിൽ എം. അനീഷ് കുമാർ, പി.വി.സുരേന്ദ്രൻ ടി.പി. സോമനാഥൻ , നിഷ പി.ഡി., സീബബാലൻ എന്നിവരും തളിപ്പറമ്പിൽ ഇ.കെ.വിനോദൻ, ടി.സന്തോഷ് കുമാർ, രാമകൃഷ്ണൻ മാവില, ടി.പ്രകാശൻ എന്നിവരും സംസാരിച്ചു