തൊടുപുഴയിൽ നടന്ന യോഗം കേരള എൻജിഒ യൂണിയൻ ജില്ലാ പ്രസിഡണ്ട് കെ കെ പ്രസുഭകുമാർ ഉദ്ഘാടനം ചെയ്യുന്നു

തൊടുപുഴ: തപാൽ മേഖലയുടെ സ്വകാര്യവൽക്കരണത്തിനെതിരെ ആഗസ്റ്റ് പത്തിന് തപാൽ ജീവനക്കാർ നടത്തുന്ന പണിമുടക്കിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ജീവനക്കാരും അധ്യാപകരും എഫ് എസ് ഇ ടി ഒ നേതൃത്വത്തിൽ തപാലോഫീസുകൾക്ക് മുന്നിൽ പ്രകടനം നടത്തി.

തൊടുപുഴ ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ നടത്തിയ പ്രതിഷേധയോഗം എൻജിഒ യൂണിയൻ ജില്ലാ പ്രസിഡണ്ട് കെ കെ പ്രസുഭകുമാർ ഉദ്ഘാടനം ചെയ്തു. എൻ ജി ഒ യൂണിയൻ ജില്ലാസെക്രട്ടറിയേറ്റംഗം ജോബി ജേക്കബ്, ഏരിയ സെക്രട്ടറി സി എം ശരത്, ഏരിയ പ്രസിഡണ്ട് കെ വി അമ്പിളി, കെ ജി ഒ എ നേതാവ് സി കെ ജയശ്രീ എന്നിവർ പ്രസംഗിച്ചു.

പൈനാവിൽ നടന്ന പ്രതിഷേധിയോഗം കെജി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ജയൻ പി വിജയൻ ഉദ്ഘാടനം ചെയ്തു. എൻജിഒ യൂണിയൻ ജില്ലാ ജോ സെക്രട്ടറി വി എസ് സുനിൽ, ആൽവിൻ തോമസ്,ഗിരീഷ് ജോൺ, എ പി മനോജ്,വിശ്വരാജ് എന്നിവർ പ്രസംഗിച്ചു

കട്ടപ്പനയിൽ കെഎസ്ടിഎ ജില്ലാ വൈസ് പ്രസിഡണ്ട് മുരുകൻ വി അയത്തിൽ ഉദ്ഘാടനം ചെയ്തു. പി എസ് സി എംപ്ലോയീസ് യൂണിയൻ ജില്ലാ സെക്രട്ടറി സി ജെ ജോൺസൺ,എൻജിഒ യൂണിയൻ ഏരിയ സെക്രട്ടറി മുജീബ് റഹ്മാൻ, എൻ എഫ് പി ടി എ ജില്ലാ സെക്രട്ടറി ടി.ഡി ജോസ് എന്നിവർ പ്രസംഗിച്ചു.