തപാൽ മേഖലയുടെ സ്വകാര്യവൽക്കരണ നടപടികൾ ഉപേക്ഷിക്കുക, പോസ്റ്റ് ഓഫീസ് സേവിംഗ്സ് ബാങ്ക്, പോസ്റ്റിൽ ലൈഫ് ഇൻഷുറൻസ് പദ്ധതികളെ സംരക്ഷിക്കുക, റെയിൽ മെയിൽ സർവ്വീസ് നിർത്തലാക്കാനുള്ള നീക്കം ഉപേക്ഷിക്കുക, ഒഴിഞ്ഞ് കിടക്കുന്നത് തസ്തികകളിൽ നിയമനം നടത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ആഗസ്റ്റ് 10ന് തപാൽ മേഖലയിലെ ജീവനക്കാർ നടത്തുന്ന പണിമുടക്കിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് ‘ എഫ്.എസ്.ഇ ടി ഒ നേതൃത്വത്തിൽ താലൂക്ക് കേന്ദ്രങ്ങളിൽ പോസ്റ്റ് ഓഫീസുകൾക്ക് മുന്നിൽ പ്രകടനം നടത്തി.പാലക്കാട് ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ നടന്ന പ്രകടനം എൻ.ജി.ഒ യൂണിയൻ ജില്ലാ സെക്രട്ടറി കെ.സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു.കെ.ജി.എൻ.എ നേതാവ് സുരേഷ് അധ്യക്ഷത വഹിച്ചു. പി.എസ്.സി. എംപ്ലോയീസ് യൂണിയൻ ജില്ലാ സെക്രട്ടറി രമേഷ് എൻ.ജി.ഒ യൂണിയൻ സംസ്ഥാന കമ്മറ്റി അംഗം കെ.മഹേഷ്, വി.ഉണ്ണികൃഷ്ണൻ, ബി.രാജേഷ് ,എന്നിവർ സംസാരിച്ചു. എ. സിദ്ധാർത്ഥൻ സ്വാഗതവും എം.കെ.മുരുകദാസ് നന്ദിയും പറഞ്ഞു.
തപാൽ ജീവനക്കാരുടെ പണിമുടക്ക് വിജയിപ്പിക്കുക – എഫ്.എസ്.ഇ.ടി.ഒ
…………………………………………………………….